വലതുകോട്ട പൊളിച്ച് അനുര കുമാര, ‌ചുവന്ന് തുടുത്ത് ശ്രീലങ്ക, ഇടതുനേതാവ് പ്രസിഡന്റ് പ​ദവിയിൽ

Published : Sep 22, 2024, 07:46 PM ISTUpdated : Sep 22, 2024, 08:20 PM IST
വലതുകോട്ട പൊളിച്ച് അനുര കുമാര, ‌ചുവന്ന് തുടുത്ത് ശ്രീലങ്ക, ഇടതുനേതാവ് പ്രസിഡന്റ് പ​ദവിയിൽ

Synopsis

വെറും രണ്ട് വർഷത്തിനുള്ളിൽ ശ്രീലങ്ക തീവ്ര വലത്തുനിന്ന് തീവ്ര ഇടത്തേക്ക് മാറിയതും ശ്രദ്ധേയമായി. ആകെ പോൾ ചെയ്തതിന്റെ 51% വോട്ടും അനുര നേടി.

കൊളംബോ: ശ്രീലങ്കയിൽ ചരിത്രം കുറിച്ച് മിന്നുന്ന ജയവുമായി  ഇടതുനേതാവ് അനുര കുമാര ദിസനായകെ. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിലധികം വോട്ട് നേടി വിജയിച്ചു. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസി‍‍ഡന്റാണ് അനുര കുമാര. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര ദിസനായകെ. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമാണ് മത്സരം അവസാനിപ്പിച്ചത്. 2019 ൽ വലതുപക്ഷ പ്രസിഡൻ്റ് ഗോതബയ രാജപക്‌സെ അധികാരത്തിലെത്തി, രണ്ടര വർഷത്തെ രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.  

വെറും രണ്ട് വർഷത്തിനുള്ളിൽ ശ്രീലങ്ക തീവ്ര വലത്തുനിന്ന് തീവ്ര ഇടത്തേക്ക് മാറിയതും ശ്രദ്ധേയമായി. ആകെ പോൾ ചെയ്തതിന്റെ 51% വോട്ടും അനുര നേടി. വടക്കൻ മധ്യ ശ്രീലങ്കയിലെ അനുരാധപുര ജില്ലയിൽ നിന്നുള്ള കർഷക തൊഴിലാളിയായിരുന്നു അനുരയുടെ അച്ഛൻ. 1990 കളിൽ വിദ്യാർത്ഥി നേതാവായാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 2000-ൽ പാർലമെൻ്റ് സീറ്റ് നേടിയതാണ് ആദ്യത്തെ പ്രധാന മുന്നേറ്റം. പിന്നീട്, പ്രസിഡൻ്റ് ചന്ദ്രിക ബണ്ഡാരനായകെ കുമാരതുംഗ സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായി. ഒരു വർഷത്തിനുശേഷം അദ്ദേഹം രാജിവച്ചു. അടുത്തിടെ പാർലമെൻ്റിൽ പ്രതിപക്ഷ ചീഫ് വിപ്പായിരുന്നു. 

PREV
click me!

Recommended Stories

‘ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസ്’; ജഡ്ജിയുടെ ചേംബറിൽ നിന്ന് മോഷണം പോയത് 2 ആപ്പിളും ഒരു ഹാൻഡ്‌വാഷ് ബോട്ടിലും, സംഭവം ലാഹോറിൽ
നടുക്കടലിൽ ആഡംബര ക്രൂയിസ് കപ്പലിൽ വൈറസ് ബാധ; ലോകയാത്രക്കിറങ്ങിയ സഞ്ചാരികൾക്കും ജീവനക്കാർക്കും രോഗം