എലിസബത്ത് രാജ്ഞിയുടെ ചിത്രം കറൻസി നോട്ടിൽ നിന്നൊഴിവാക്കി ഓസ്ട്രേലിയ; കാരണം ഇങ്ങനെ

Published : Feb 02, 2023, 12:18 PM ISTUpdated : Feb 02, 2023, 12:19 PM IST
 എലിസബത്ത് രാജ്ഞിയുടെ ചിത്രം കറൻസി നോട്ടിൽ നിന്നൊഴിവാക്കി ഓസ്ട്രേലിയ; കാരണം ഇങ്ങനെ

Synopsis

ഫെഡറൽ സർക്കാരുമായുള്ള കൂടിയാലോചനയ്ക്കു ശേഷമാണ് തീരുമാനമെന്ന് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പ്രസ്താവനയിൽ പറഞ്ഞു. നോട്ടിന്റെ മറുവശത്ത് ഓസ്‌ട്രേലിയൻ പാർലമെന്റിന്റെ ചിത്രം തന്നെ തുടരുമെന്നും  അധികൃതർ വ്യക്തമാക്കി.   

സിഡ്നി: എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം ഓസ്ട്രേലിയ കറൻസി നോട്ടിൽ നിന്ന് മാറ്റി.  A$5 കറൻസിയിൽ നിന്നാണ് ചിത്രം മാറ്റിയത്.  രാജ്യ സംസ്‌കാരത്തിന്റെ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി നോട്ടിന് പുതിയ രൂപകൽപന നൽകുമെന്ന് ഓസ്ട്രേലിയൻ സെൻട്രൽ ബാങ്ക് വ്യാഴാഴ്ച അറിയിച്ചു. ഫെഡറൽ സർക്കാരുമായുള്ള കൂടിയാലോചനയ്ക്കു ശേഷമാണ് തീരുമാനമെന്ന് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പ്രസ്താവനയിൽ പറഞ്ഞു. നോട്ടിന്റെ മറുവശത്ത് ഓസ്‌ട്രേലിയൻ പാർലമെന്റിന്റെ ചിത്രം തന്നെ തുടരുമെന്നും  അധികൃതർ വ്യക്തമാക്കി. 
 
കഴിഞ്ഞ വർഷമാണ് എലിസബത്ത് രാജ്ഞി മരിച്ചത്.  ഭരണഘടനാപരമായി രാജവാഴ്ച ഉള്ള സ്ഥലമെന്ന നിലയിൽ, എലിസബത്ത് രാജ്ഞിയുടെ മരണം  ഓസ്‌ട്രേലിയയിൽ അതിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു. 1999-ലെ ഹിതപരിശോധനയിൽ ബ്രിട്ടീഷ് രാഞ്ജിയെ രാജാവിനെ രാഷ്ട്രത്തലവനായി നിലനിർത്താൻ വോട്ടർമാർ തിരഞ്ഞെടുക്കുകയായിരുന്നു. അമ്മയുടെ മരണശേഷം ബ്രിട്ടീഷ് രാജാവായി മാറിയ ചാൾസ് മൂന്നാമൻ രാജാവ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, യുകെയ്ക്ക് പുറത്തുള്ള മറ്റ് 12 കോമൺവെൽത്ത് രാജ്യങ്ങൾ എന്നിവിടങ്ങളിൽ രാഷ്ട്രത്തലവനാണ്. ആചാരപരമായി മാത്രമാണ് ഈ സവിശേഷ അധികാരമുള്ളത്. 
 
ചാൾസ് രാജാവിന്റെ ചിത്രം എലിസബത്ത് രാജ്ഞിയുടേതിന് പകരം A$5 നോട്ടുകളിൽ വരില്ലെന്ന് 2022 സെപ്തംബറിൽ ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു. പകരം ഓസ്‌ട്രേലിയൻ വ്യക്തിത്വങ്ങളുടെ ചിത്രങ്ങൾ വന്നേക്കാമെന്നും പറഞ്ഞിരുന്നു.  ഓസ്‌ട്രേലിയൻ ഡോളർ നോട്ടിൽ രാജ്ഞിയുടെ ചിത്രം ഉൾപ്പെടുത്താനുള്ള തീരുമാനം വന്നത് അവരുടെ രാജപദവി പരി​ഗണിച്ചായിരുന്നില്ലെന്നും വ്യക്തിത്വത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നെന്നും ഓസ്ട്രേലിയ പറഞ്ഞു.  പുതിയ 5 ഡോളർ നോട്ട് നോട്ട് രൂപകൽപന ചെയ്യുന്നതിൽ തദ്ദേശീയ ഗ്രൂപ്പുകളുമായി കൂടിയാലോചിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. പുതിയ നോട്ട് രൂപകൽപന ചെയ്ത് അച്ചടിക്കാൻ വർഷങ്ങളെടുക്കും. അതുവരെ നിലവിലെ നോട്ട് വിതരണം തുടരുമെന്നും അറിയിച്ചിട്ടുണ്ട്.
 
ഭരണഘടനയിൽ മാറ്റം വരുത്തുന്നതിനും സ്വദേശീയരെ  അംഗീകരിക്കുന്നതിനും അവരുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങളിൽ അവരുമായി കൂടിയാലോചന നടത്തുന്നതിനും മറ്റുമുള്ള നീക്കത്തിന്  ഓസ്‌ട്രേലിയയിലെ മധ്യ-ഇടതുപക്ഷ ലേബർ ഗവൺമെന്റ് ശ്രമിക്കുന്ന സാഹചര്യത്തിലാണ് നോട്ടിലെ ചിത്രം മാറ്റാനുള്ള തീരുമാനം. പുതിയ നീക്കങ്ങൾക്കായി ഹിതപരിശോധന നടക്കാനിരിക്കുകയാണ്. 2021-ൽ, ഓസ്‌ട്രേലിയ ദേശീയ ഗാനം ഔദ്യോഗികമായി ഭേദഗതി ചെയ്തിരുന്നു.  തങ്ങളുടെ തദ്ദേശീയർ ലോകത്തിലെ ഏറ്റവും പഴക്കമുള്ള നാഗരികതയാണെന്ന് തിരിച്ചറിയണമെന്ന ആഹ്വാനങ്ങൾക്കിടെയായിരുന്നു രാജ്യം "യുവവും സ്വതന്ത്രവും" ആണെന്ന പരാമർശം ദേശീയ​ഗാനത്തിൽ നിന്ന് നീക്കം ചെയ്തത്. 

Read Also: പശുവുമായി നടക്കാനിറങ്ങി, യുവതിക്ക് തടവ് ശിക്ഷയുമായി റഷ്യ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടിൽ കളിയ്ക്കാനെത്തിയ കുട്ടിയെ അശ്ലീല ദൃശ്യം കാണിച്ച് പീഡിപ്പിച്ചു, മൂന്ന് വർഷത്തോളം പീഡനം തുടർന്നു, 27കാരന് 51 വർഷം തടവും പിഴയും
ഇല്ലാത്ത രോ​ഗമുണ്ടാക്കും, വനിതാ ഡോക്ടർമാർ ചികിത്സിക്കുന്ന ക്ലിനിക്കുകളിൽ മാത്രം ചികിത്സ തേടും, ഒടുവിൽ 25കാരന് പൂട്ടുവീണു