
കറാച്ചി: കറാച്ചി സർവകലാശാലയിൽ നടന്ന ചാവേർ ആക്രമണത്തിന്റെ (Karachi Attack) ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (Balochistan Liberation Army) രംഗത്തെത്തി. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സംഘടന പ്രസ്താവനയിലൂടെ അറിയിച്ചു. സ്വതന്ത്ര ബലൂചിസ്ഥാന് വേണ്ടി വാദിക്കുന്ന സായുധ സംഘടനയാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി. ചാവേർ ആക്രമണത്തിൽ മൂന്ന് ചൈനീസ് പൗരന്മാരടക്കം നാല് പേരാണ് കൊല്ലപ്പെട്ടത്. സംഘടനയിലെ സ്ത്രീ ചാവേറായ ഷാരി ബലോച് (ബ്രാംഷ്) ആണ് പൊട്ടിത്തെറിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘടനയിലെ ആദ്യത്തെ വനിതാ ചാവേറാണ് ഇവരെന്നും റിപ്പോർട്ടിൽ പറയുന്നു. ബലൂച് പ്രതിരോധത്തിന്റെ പുതിയ അധ്യായമാണ് ആരംഭിക്കുന്നതെന്നും സംഘടന പറയുന്നു. സർവകലാശാലയിലെ ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. 2021ലും ചൈനീസ് പൗരന്മാർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു.
ചൈനീസ് ഭാഷാ പഠനകേന്ദ്രത്തിന് സമീപം കാറിന് സമീപത്താണ് സ്ഫോടനമുണ്ടായത്. എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഒരു സ്ത്രീ നടന്ന് വരികയും ഒരു കാർ വളവ് തിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെ, സ്ത്രീ ചാവേർ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ദൃശ്യങ്ങൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam