'പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ്, അതിനിടയിൽ ഇത്തരം തെറ്റായ അഭിപ്രായങ്ങൾ ശരിയല്ല'; മമതയ്ക്കെതിരെ ബംഗ്ലാദേശ്

Published : Jul 24, 2024, 10:07 PM IST
'പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ്, അതിനിടയിൽ ഇത്തരം തെറ്റായ അഭിപ്രായങ്ങൾ ശരിയല്ല'; മമതയ്ക്കെതിരെ ബംഗ്ലാദേശ്

Synopsis

മമതയുടെ ട്വീറ്റ് പ്രകോപനപരമാണെന്നും ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങളാണ് അതിന്റെ ഉള്ളടക്കമെന്നും ബംഗ്ലാദേശ് സർക്കാർ അറിയിച്ചതായി റിപ്പോര്‍ട്ടുകൾ പറയുന്നു.

ദില്ലി: ബംഗ്ലാദേശിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള മമത ബാനർജിയുടെ അഭിപ്രായ പ്രകടനത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ശക്തമായ അതൃപ്തി അറിയിച്ച് ബംഗ്ലാദേശ് സർക്കാർ. മമതയുടെ ട്വീറ്റ് പ്രകോപനപരമാണെന്നും ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങളാണ് അതിന്റെ ഉള്ളടക്കമെന്നും ബംഗ്ലാദേശ് സർക്കാർ അറിയിച്ചതായി റിപ്പോര്‍ട്ടുകൾ പറയുന്നു.

രാജ്യത്തെ പ്രശ്നം പരിഹരിച്ച്, സാധാരണ നിലയിലേക്ക് കാര്യങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഇതിനിടെയാണ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥികളുടെ മരണമടക്കം സൂചിപ്പിച്ചുള്ള തെറ്റിദ്ധാരണജനകമായ പരാമര്‍ശം. മമത ബാനർജി എക്സ് പോസ്റ്റിൽ പറഞ്ഞതുപോലെ, ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തെ പരാമർശിക്കുന്നതിനും മാത്രമുള്ള സാഹചര്യം ബംഗ്ലാദേശിൽ നിലവിലില്ല.

കൂടാതെ, ജനങ്ങൾക്ക് അഭയം നൽകുമെന്ന ഉറപ്പ് പോലുള്ള, വാഗ്ദാനങ്ങളും അഭിപ്രായങ്ങളും മറ്റൊരു തരത്തിൽ അപകടമാകും. അത്തരം ഒരു പ്രഖ്യാപനം മുതലെടുക്കാൻ അക്രമികളും തീവ്രവാദികളുമടക്കം ശ്രമിച്ചേക്കുമെന്ന ദൂരവ്യാപക പ്രശ്നമുണ്ടെന്നും ബംഗ്ലാദേശ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അഭയാര്‍ത്ഥികളെ സ്വീകരിക്കുമെന്നും, അവര്‍ക്ക് വേണ്ട സഹായങ്ങൾ നൽകുമെന്നും മമത ബാനര്‍ജി പ്രതികരിച്ചിരുന്നു. 


നിസ്സഹരായ ആളുകൾ ബംഗാളിലേക്ക് വന്നാൽ ഉറപ്പായും അവർക്ക് അഭയം നൽകുമെന്നായിരുന്നു മമത ബാനർജി പറ‍ഞ്ഞത്ഷ പറഞ്ഞു. പ്രക്ഷുബ്ധമായ പ്രദേശങ്ങളോട് ചേർന്നുള്ള അഭയാർത്ഥികളെ പാർപ്പിക്കാൻ ഐക്യരാഷ്ട്രസഭയുടെ പ്രമേയമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.  തൃണമൂൽ കോൺഗ്രസിൻ്റെ മെഗാ 'രക്തസാക്ഷി ദിന' റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അവർ. പിന്നാലെ എക്സിൽ പങ്കുവച്ച ട്വീറ്റും വിവാദമായിരുന്നു. വിദേശകാര്യ മന്ത്രാലയം കൈകാര്യം ചെയ്യേണ്ട വിഷയത്തിലുള്ള നിലപാടിൽ ഗവര്‍ണറും വിശദീകരണം തേടിയിട്ടുണ്ട്.

അതേസമയം,  സംവരണ വിരുദ്ധ പ്രക്ഷോഭത്തിൽ ബംഗ്ലാദേശിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 133 ആയി. നിയമം ലംഘിക്കുന്നവരെ കണ്ടാൽ വെടിവെയ്ക്കാനാണ് പൊലീസിന് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. തലസ്ഥാനമായ ധാക്കയടക്കം പ്രധാന തെരുവുകളെല്ലാം സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണുള്ളത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ മിക്കയിടങ്ങളിലും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

 വ്യാഴാഴ്ച മുതൽ ഇന്റർനെറ്റ്, ടെക്സ്റ്റ് മെസേജ് സേവനങ്ങൾ റദ്ദ് ചെയ്തിരിക്കുകയാണ്. ബംഗ്ലാദേശ് സ്വദേശികളും സർവ്വകലാശാല വിദ്യാർത്ഥികളുമാണ് തെരുവുകളിലേക്ക് പ്രതിഷേധവുമായി എത്തുന്നത്. സർക്കാർ ജോലികളെ ക്വാട്ട നയത്തിനെതിരെയാണ് പ്രതിഷേധം. ശനിയാഴ്ച ധാക്കയിൽ പ്രതിഷേധവുമായി എത്തിയ വിദ്യാർത്ഥികൾക്ക് നേരെ അഞ്ച് റൗണ്ടാണ് പൊലീസ് വെടിവയ്പുണ്ടായത്. 

പ്രതിഷേധക്കാർക്കെതിരെ 5റൗണ്ട് വെടിവച്ച് പൊലീസ്, സംവരണ വിരുദ്ധ പ്രക്ഷോഭത്തിൽ ബംഗ്ലാദേശിൽ ജീവൻ പോയത് 133 പേർക്ക്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്