എണ്ണ സ്റ്റോക്ക് തീരാറായി, ഇന്ത്യയോട് സഹായം തേടി അയൽ രാജ്യങ്ങൾ, ബംഗ്ലാദേശ് ആവശ്യപ്പെട്ടത് 5000 ടൺ ഡീസൽ, നോക്കട്ടെയെന്ന് മറുപടി

Published : Mar 13, 2026, 02:54 PM IST
Petrol Pump Rush in Bhatkal

Synopsis

പശ്ചിമേഷ്യൻ സംഘർഷം മൂലമുള്ള ആഗോള എണ്ണ വിതരണ തടസ്സത്തെ തുടർന്ന് ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ അയൽ രാജ്യങ്ങൾ ഇന്ത്യയോട് ഇന്ധന സഹായം അഭ്യർത്ഥിച്ചു. ബംഗ്ലാദേശ് പ്രത്യേകമായി 5000 ടൺ ഡീസൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര ലഭ്യത വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷം കാരണം ആഗോള എണ്ണ വിതരണം ഭാ​ഗികമായി തടസ്സപ്പെട്ടതിനാൽ ഇന്ത്യയുടെ സഹായം അയൽരാജ്യങ്ങളായ ബം​ഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങൾ. ഇന്ധന ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ് എന്നിവയുൾപ്പെടെയുള്ള അയൽ രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ബംഗ്ലാദേശ് ഇന്ത്യയിൽ നിന്ന് ഡീസൽ വിതരണം പ്രത്യേകമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര ലഭ്യതയും ഉൽപാദന നിലവാരവും വിലയിരുത്തിയ ശേഷം ഇന്ത്യ തീരുമാനമെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ധന കയറ്റുമതിക്കായി ചില അയൽ രാജ്യങ്ങളിൽ നിന്ന് അഭ്യർത്ഥനകൾ ലഭിച്ചിട്ടുണ്ട്. ഏതെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് ആഭ്യന്തര ലഭ്യതയും ഉൽപാദനവും പരിഗണിക്കുമെന്ന് വ്യാഴാഴ്ച നടന്ന മാധ്യമസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. 

പശ്ചിമേഷ്യൻ സംഘർഷം മൂലമുണ്ടായ വർദ്ധിച്ചുവരുന്ന ഊർജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ അഭ്യർത്ഥനകൾ വന്നത്. ക്രൂഡ് വില ബാരലിന് 110 ഡോളർ കടന്നിരുന്നു. പാകിസ്ഥാനും ഇന്ധന ലഭ്യതയിൽ വലയുകയാണ്. എൽപിജി ലഭ്യത ഇന്ത്യയിലും രൂക്ഷമായെങ്കിലും പെട്രോൾ, ഡീസൽ വിതരണത്തെ ബാധിച്ചിട്ടില്ല. അസമിലെ റിഫൈനറിയിൽ നിന്ന് 5000 ടൺ ഡീസലാണ് ബം​ഗ്ലാദേശ് ആവശ്യപ്പെട്ടത്. 2017 മുതൽ ഈ റിഫൈനറിയിൽ നിന്ന് ഇന്ത്യ ബം​ഗ്ലാദേശിന് ഇന്ധലം ലഭ്യമാക്കുന്നു. ബംഗ്ലാദേശ് നിലവിൽ കടുത്ത ഊർജ്ജ ക്ഷാമം നേരിടുന്നു. ഇന്ധന പ്രശ്നത്തെ തുടൿവ്വ് സർവകലാശാലകൾ അടച്ചുപൂട്ടിയിരുന്നു. ദിവസേനയുള്ള ഇന്ധന റേഷനിംഗ് ഏർപ്പെടുത്തൽ എന്നിവയുൾപ്പെടെയുള്ള നടപടികളിലേക്ക് നയിച്ചു. ഊർജ്ജ ആവശ്യത്തിന്റെ 95 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ബം​ഗ്ലാദേശ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രംപിന് ഇറാന്റെ പ്രഹരം; ഹോര്‍മുസ് കടലിടുക്കിലെ ഊരാക്കുടുക്ക് എങ്ങനെ അഴിക്കും?
ഒമാനിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ രണ്ടു മരണം; പലർക്കും പരിക്കേറ്റു, രണ്ട് ഡ്രോൺ തകർത്തെന്ന് അധികൃതർ