ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം സംപ്രേഷണം ചെയ്ത് ബിബിസി, കേരളത്തിൽ പ്രദ‍ർശിപ്പിക്കാൻ കോൺ​ഗ്രസും ഇടത് സംഘടനകളും

Published : Jan 25, 2023, 06:28 AM ISTUpdated : Jan 25, 2023, 07:35 AM IST
ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം സംപ്രേഷണം ചെയ്ത് ബിബിസി, കേരളത്തിൽ പ്രദ‍ർശിപ്പിക്കാൻ കോൺ​ഗ്രസും ഇടത് സംഘടനകളും

Synopsis

കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്

ദില്ലി: ബിബിസി ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങി.ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്കായിരുന്നു സംപ്രേക്ഷണം. 2019ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള സംഭവങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആംനെസ്റ്റി ഇന്റർനാഷണൽ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ ഫ്രീസ് ചെയ്തതും ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്. 

അതേസമയം വൻ പ്രതിഷേധങ്ങൾക്കിടെ നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെൻററി പ്രദർശനം കേരളത്തിൽ ഇന്നും തുടരും. ഇടത് സംഘടനകളുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിലാണ് പ്രദർശനം നടക്കുക.വരും ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെ പ്രദർശനം നടത്തുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാടും പ്രദർശനം തടയാൻ ബിജെപി,യുവമോർച്ച പ്രവർത്തകരെത്തിയത് സംഘർഷത്തിനിടയാക്കിയിരുന്നു.പൂജപ്പുരയിൽ ഡിവൈഎഫ്ഐ നടത്തിയ പ്രദർശനം തടയാൻ യുവമോർച്ച പ്രവർത്തക‌രെത്തിയത് വലിയ സംഘർഷത്തിലാണ് അവസാനിച്ചത്. 

ബി ബി സി ഡോക്യൂമെന്ററിയെ വിമർശിച്ച കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ ആന്റണിക്ക് എതിരെ കോൺഗ്രസിൽ എതിർപ്പ് ശക്തം. പാർട്ടി നിലപാട് അല്ലെന്നു നേതാക്കൾ തിരുത്തിയിട്ടും അനിൽ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതിലാണ് എതിർപ്പ് കൂടുതൽ. അനിലിനെ പുറത്താക്കണം എന്നാണ് യുത്ത് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ആവശ്യപ്പെടുന്നത്. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനെതിരെ എന്ത് നടപടി എടുക്കും എന്ന് നേതാക്കൾ പറയുന്നില്ല.അനിൽ ഉൾപ്പെട്ട സമിതിയുടെ കാലാവധി തീർന്നതാണെന്നാണ് നേതാക്കളുടെ വാദം. ഒരു പക്ഷെ അനിലിനെ മാറ്റി കമ്മിറ്റി ഉടൻ പുനസംഘടിപ്പിച്ചേക്കും

ജെഎൻയു സംഘർഷം അവസാനിച്ചു; പൊലീസ് സുരക്ഷ ശക്തമാക്കി, വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത് മൂന്നര മണിക്കൂറിന് ശേഷം

PREV
Read more Articles on
click me!

Recommended Stories

കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?