Latest Videos

17 ഹെക്ടറിൽ തടാകക്കരയില്‍ കൂറ്റൻ വില്ല, സൗജന്യമായി നൽകാന്‍ ജർമനി; ജോസഫ് ​ഗീബൽസിന്റെ ബം​ഗ്ലാവ് പരിപാലനം കഠിനം!

By Web TeamFirst Published May 4, 2024, 5:39 PM IST
Highlights

ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഈ പ്രോപ്പർട്ടി  സമ്മാനമായി നൽകുമെന്ന് ബെർലിൻ ധനകാര്യ മന്ത്രി സ്റ്റെഫാൻ എവേഴ്സ് പറഞ്ഞു. 2000 മുതൽ താമസക്കാരില്ലാത്തതിനാൽ അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. ആരും ഏറ്റെടുക്കാൻ വന്നില്ലെങ്കിൽ പൊളിച്ചുനീക്കാനാണ് പദ്ധതി. 

ബർലിൻ: ഹിറ്റ്ലറുടെ സന്തത സഹചാരിയും പ്രൊപ്പ​ഗാണ്ട മന്ത്രിയുമായ ജോസഫ് ​ഗീബൽസിന്റെ ബം​ഗ്ലാവ് സൗജന്യമായി നൽകാനൊരുങ്ങി ബർലിൻ പ്രാദേശിക ഭരണകൂടം. ചെലവേറിയ പരിപാലനം കണക്കിലെടുത്താണ് സൗജന്യമായി നൽകാൻ ബെർലിൻ സർക്കാർ തീരുമാനിച്ചതെന്ന് ബ്രിട്ടൻ മാധ്യമമായ ദ ടെലിഗ്രാഫ്  റിപ്പോർട്ട് ചെയ്തു. ബർലിൻ ന​ഗരത്തിന്റെ വടക്ക് ഗ്രാമപ്രദേശത്ത് തടാകക്കരയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ബം​ഗ്ലാവാണ് ഇത്. ജോസഫ് ഗീബൽസിൻ്റെ ഉടമസ്ഥതയിലായിരുന്നു വില്ല. സൗജന്യമായി നൽകാനുള്ള പദ്ധതി ബെർലിൻ അധികൃതർ പ്രഖ്യാപിച്ചതായി റിപ്പോർട്ട് പറയുന്നു.

നാസി ജർമ്മനിയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഗീബൽസ്, ഹിറ്റ്‌ലറുടെ വിശ്വസ്തരിൽ ഒരാളായിരുന്നു.  രണ്ടാം ലോകമഹായുദ്ധത്തിൻ്റെ അവസാനത്തിൽ ​ഗീബൽസും ഭാര്യയും ആറ് കുട്ടികളും ആത്മഹത്യ ചെയ്യുകയായിരുന്നു. ഗീബൽസിൻ്റെ 17 ഹെക്ടർ എസ്റ്റേറ്റും വില്ലയും 1936ലാണ് നിർമ്മിച്ചത്. അക്കാലത്തെ പ്രമുഖർ ഒത്തുകൂടുന്ന സ്ഥലമായിരുന്നു വില്ല. നിലവിൽ ഈ വസ്തു ബെർലിൻ സംസ്ഥാനത്തിൻ്റെ ഉടമസ്ഥതയിലാണ്. പരിപാലനത്തിനുള്ള ഉയർന്ന ചിലവും നാസി  ചരിത്രവും കാരണം സംസ്ഥാന സർക്കാർ പ്രതിസന്ധി നേരിടുന്നതായും റിപ്പോർട്ടിൽ പറയുന്നു.  

ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഈ പ്രോപ്പർട്ടി  സമ്മാനമായി നൽകുമെന്ന് ബെർലിൻ ധനകാര്യ മന്ത്രി സ്റ്റെഫാൻ എവേഴ്സ് പറഞ്ഞു. 2000 മുതൽ താമസക്കാരില്ലാത്തതിനാൽ അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. ആരും ഏറ്റെടുക്കാൻ വന്നില്ലെങ്കിൽ പൊളിച്ചുനീക്കാനാണ് പദ്ധതി. 

click me!