കൂടുതല്‍ സഹായം വേണമെന്ന് പറഞ്ഞ യുക്രൈന്‍ പ്രസിഡന്‍റിനോട് ബൈഡന്‍ ദേഷ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

Published : Nov 01, 2022, 03:50 PM IST
കൂടുതല്‍ സഹായം വേണമെന്ന് പറഞ്ഞ യുക്രൈന്‍ പ്രസിഡന്‍റിനോട് ബൈഡന്‍ ദേഷ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

Synopsis

എന്നാല്‍ കോള്‍ പൂർത്തിയാക്കുന്നതിന് മുന്‍പ് തന്നെ യുക്രൈന്‍ പ്രസിഡന്‍റ് ഞങ്ങള്‍ക്ക് കൂടുതല്‍ സഹായം ആവശ്യമുണ്ടെന്നും, അത് കിട്ടുന്നില്ലെന്നും പരാതി പറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു.

വാഷിംഗ്ടൺ: ഫോണ്‍ കോള്‍ ചെയ്ത യുക്രെയിന്‍ പ്രസിഡന്‍റ് സെലന്‍സ്കിയോട് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ദേഷ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണ്‍മാസത്തിലാണ് സംഭവം എന്ന് യുഎസ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എൻബിസി ന്യൂസ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.

യുക്രെയിനായി യുഎസ് പാക്കേജുകൾ പ്രഖ്യാപിക്കുമ്പോൾ ബൈഡൻ പതിവായി സെലൻസ്‌കിയെ ഫോണില്‍ വിളിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ജൂണിലെ ഫോണ്‍ കോളിലാണ് നാടകീയ സംഭാഷണം ഉണ്ടായത്. ഉക്രെയ്‌നിന് 1 ബില്യൺ യുഎസ് ഡോളർ സൈനിക സഹായം അനുവദിച്ചതായി ബൈഡൻ സെലെൻസ്‌കിയെ അറിയിക്കാനാണ് ബൈഡന്‍ യുക്രൈന്‍ പ്രസിഡന്‍റിനെ വിളിച്ചത്.

എന്നാല്‍ കോള്‍ പൂർത്തിയാക്കുന്നതിന് മുന്‍പ് തന്നെ യുക്രൈന്‍ പ്രസിഡന്‍റ് ഞങ്ങള്‍ക്ക് കൂടുതല്‍ സഹായം ആവശ്യമുണ്ടെന്നും, അത് കിട്ടുന്നില്ലെന്നും പരാതി പറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. ഇതോടെ ബൈഡന്‍ സ്വരം കടുപ്പിക്കുകയായിരുന്നു. "കുറച്ചുകൂടി ആദരവ് കാണിക്കൂ" എന്നാണ് ബൈഡന്‍ പറഞ്ഞത്.

ജൂൺ 15-നായിരിക്കുന്നു സംഭവം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ ഫോൺ കോളിന് മുന്‍പ് തന്നെ സെലൻസ്‌കിയോടുള്ള ബൈഡന്റെ അതൃപ്തി ആഴ്‌ചകളായി വളർന്നുകൊണ്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചില യുഎസ് സര്‍ക്കാറുമായി അടുത്ത വൃത്തങ്ങളുടെ അഭിപ്രായത്തിൽ, യുഎസ് പ്രസിഡന്റും യുഎസ് ഭരണകൂടവും സാധ്യമായതും കഴിയുന്നത്ര വേഗത്തിലും യുക്രൈന് സഹായം നല്‍കാന്‍ ശ്രമിക്കുന്നുണ്ട്.  എന്നാൽ ചെയ്യാത്ത കാര്യങ്ങളിൽ മാത്രം സെലെൻസ്‌കി പരസ്യമായി പറയുന്നു എന്നാണ് യുഎസ് സര്‍ക്കാറിന്‍റെ ഉന്നതകളിലെ അതൃപ്തി.

ജൂണ്‍ മാസത്തിലെ ഈ ഫോണ്‍ കോളില്‍ സെലെൻസ്‌കിക്കെതിരെ ബൈഡന്‍ ദേഷ്യപ്പെട്ടതിന് പിന്നാലെ. ദിവസങ്ങള്‍ക്കുള്ളില്‍ യുക്രൈന്  സഹായം നല്‍കിയതിന് യുഎസിനും ബൈഡനും നന്ദി പറഞ്ഞുകൊണ്ട് സെലെൻസ്‌കി പരസ്യമായി ഒരു വീഡിയോ സന്ദേശം പ്രസിദ്ധീകരിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

“ഞാൻ ഇന്ന് യുഎസ് പ്രസിഡന്റ് ബൈഡനുമായി ഒരു പ്രധാന സംഭാഷണം നടത്തി, ഈ പിന്തുണയ്ക്ക് ഞാൻ നന്ദിയുള്ളവനാണ്. ഡോൺബാസിലെ ഞങ്ങളുടെ പ്രതിരോധത്തിന് ഇത് വളരെ പ്രധാനമാണ്".ഫെബ്രുവരി 24 ന് റഷ്യയുടെ- ഉക്രെയ്ൻ അധിനിവേശം ആരംഭിച്ചതുമുതൽ, യുക്രെയ്‌നിന് സുരക്ഷാ സഹായം നൽകുന്ന മുൻനിര ദാതാവാണ് അമേരിക്ക.

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്‍റെ സ്വകാര്യ ഫോണ്‍ റഷ്യ ചോര്‍ത്തി; അന്വേഷണം

ഏഴുനിലയില്‍ പൊട്ടി ബ്രസീലിലെ 'ട്രംപ്', ഇടതുപക്ഷത്തിന്റെ കരുത്തില്‍ താരമായി ലുല!

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രംപിന്റെ ഗാസ പ്ലാൻ: സമിതിയിലേക്ക് ഇന്ത്യയ്ക്കും പാക്കിസ്ഥാനും ക്ഷണമെന്ന് റിപ്പോര്‍ട്ട്, പാക്കിസ്ഥാൻ വേണ്ടെന്ന് ഇസ്രായേൽ
കത്തുന്ന കാറിനടുത്ത് നിന്ന് നിലവിളിച്ച അമ്മയ്ക്കടുത്ത് ദൈവദൂതരെ പോലെ അവരെത്തി; ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ രക്ഷിച്ചു