ഗിസ പിരമിഡുകൾക്ക് സമീപത്ത് സ്ഫോടനം: ഈജിപ്റ്റിൽ 17 വിനോദസഞ്ചാരികൾക്ക് പരിക്ക്

Published : May 20, 2019, 06:58 AM ISTUpdated : May 20, 2019, 07:04 AM IST
ഗിസ പിരമിഡുകൾക്ക് സമീപത്ത് സ്ഫോടനം: ഈജിപ്റ്റിൽ 17 വിനോദസഞ്ചാരികൾക്ക് പരിക്ക്

Synopsis

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്

കൈറോ: ഈജിപ്തിലെ ഗിസ പിരമിഡുകൾക്ക് സമീപത്തുണ്ടായ സ്ഫോടനത്തിൽ 17 വിനോദ സഞ്ചാരികൾക്ക് പരിക്കേറ്റു. ഗ്രാന്റ് ഈജിപ്തിൻ മ്യൂസിയത്തിന് സമീപമാണ് സഫോടനം നടന്നത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. 

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്. സ്ഫോടനത്തിൽ പിന്നിൽ മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളെന്നാണ് സംശയം. കഴിഞ്ഞ ഡിസംബറിൽ ഗിസ പിരമിഡിനു സമീപമുണ്ടായ പൊട്ടിത്തെറിയിൽ 4പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

12 മാസം നീണ്ട യാത്ര! ചർച്ചകളും വിവാദവും, അവകാശവാദങ്ങളും തിരുത്തലും, ഇണക്കവും പിണക്കവും; വ്യാപാര കരാറിന്റെ നാൾവഴികൾ
ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് ട്രംപ്, പകരം തീരുവ 25ശതമാനത്തിൽ നിന്ന് 18ശതമാനമായി കുറയ്ക്കും