തലയില്‍ കൊമ്പിന് സമാനമായ വളര്‍ച്ച; നീക്കം ചെയ്യാനുള്ള ശ്രമം വൃദ്ധന്‍റെ ജീവനെടുത്തതായി ബന്ധുക്കള്‍

Published : Mar 16, 2023, 06:25 PM IST
തലയില്‍ കൊമ്പിന് സമാനമായ വളര്‍ച്ച; നീക്കം ചെയ്യാനുള്ള ശ്രമം വൃദ്ധന്‍റെ ജീവനെടുത്തതായി ബന്ധുക്കള്‍

Synopsis

നൂറ് വയസ് കഴിഞ്ഞതിന് പിന്നാലെയാണ് അലിയുടെ തലയുടെ ഇരുവശത്തുമായി കൊമ്പിന് സമാനമായ വളര്‍ച്ചയുണ്ടായത്. ഇതില്‍ ഒരെണ്ണം ആടിന്‍റെ കൊമ്പ് പോലെ വളഞ്ഞ് വളര്‍ന്ന് മുഖത്തിന്‍റെ ഒരു ഭാഗം മറയ്ക്കുന്ന നിലയിലായിരുന്നു

യെമന്‍: തലയില്‍ കൊമ്പിന് സമാനമായ വളര്‍ച്ച നീക്കം ചെയ്യാനായി ശസ്ത്രക്രിയ ചെയ്ത വൃദ്ധന് ദാരുണാന്ത്യം. യെമനിലെ ഏറ്റവും പ്രായമേറിയ ആളെന്ന് അറിയപ്പെട്ട അലി ആന്തറാണ് മരിച്ചത്. ഇയാള്‍ക്ക് 140 വയസ് പ്രായമുണ്ടെന്നാണ് ബന്ധുക്കള്‍ അവകാശപ്പെടുന്നത്. അല്‍ ജ്വാഫ്ഗവര്‍ണറേറ്റില്‍ നിന്നുള്ള അലിയെ ഇരട്ടക്കൊമ്പന്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. നൂറ് വയസ് കഴിഞ്ഞതിന് പിന്നാലെയാണ് അലിയുടെ തലയുടെ ഇരുവശത്തുമായി കൊമ്പിന് സമാനമായ വളര്‍ച്ചയുണ്ടായത്. ഇതില്‍ ഒരെണ്ണം ആടിന്‍റെ കൊമ്പ് പോലെ വളഞ്ഞ് വളര്‍ന്നത് നീക്കം ചെയ്യാനുള്ള ശ്രമമാണ് അലിയുടെ ജീവനെടുത്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ആവശ്യത്തിന് പരിശീലനം ലഭിച്ച ഡോക്ടറല്ല ശസ്ത്രക്രിയ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. പഴുത്ത ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച്  അമിത വളര്‍ച്ച നീക്കാന്‍ ശ്രമിച്ചത് ജീവന് ഭീഷണിയായെന്നാണ് വിലയിരുത്തല്‍. കെരാറ്റിന്‍ നിക്ഷേപം അടിഞ്ഞാണ് ഇത്തരം അമിത വളര്‍ച്ചയുണ്ടാവുന്നത്. പ്രായമായവരില്‍ ഇത്തരം വളര്‍ച്ച സാധാരണമാണ്. അള്‍ട്രാ വയലറ്റ്  റേഡിയേഷനും ഇത്തരം വളര്‍ച്ചയ്ക്ക് കാരണമാകാറുണ്ട്. വായുടെ മുകളിലേക്ക് എത്തിയ വളര്‍ച്ച വലിയ ശല്യമായതോടെയാണ് മുറിച്ച് നീക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്. 

കയ്യില്‍ വളര്‍ന്ന 'കൊമ്പു'മായി ചികിത്സയ്ക്കെത്തിയ സ്ത്രീ

നേരത്തെ തായ്‍വാനില്‍ നിന്നുള്ള ഡോക്ടറായ ഡോ. വോങ് ഹോണ്‍ ഫിൻ തങ്ങളുടെ ആശുപത്രിയില്‍ സമാനമായ വളര്‍ച്ചയുമായി എത്തിയ സ്ത്രീയുടെ രോഗവിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. വലതുകയ്യില്‍ ബാൻഡേജുമായാണ് സ്ത്രീ ആശുപത്രിയിലേക്ക് വന്നത്. എന്നാല്‍ ഈ ബാൻഡേജിനകത്ത് നിന്ന് തന്നെ കൊമ്പിന്  സമാനമായ വളര്‍ച്ച പുറത്തേക്ക് ഉന്തിനിന്നിരുന്നുവെന്ന് ഡോ. വോങ് പറയുന്നു. ഏഴ് സെ.മീ നീളവും നാല് സെ.മീ വീതിയുമുള്ള വളര്‍ച്ചയായിരുന്നു ഇത്.

'പിശാചായി' മാറാന്‍ കഠിനശ്രമം; ഒടുവില്‍ തലയോട്ടിയില്‍ കൊമ്പുകള്‍ വച്ചുപിടിപ്പിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്
ഒക്ടോബർ ഏഴിലെ ആക്രമണം; ഇസ്രയേല്‍ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണം വിവാദത്തില്‍, ഭരണ-പ്രതിപക്ഷ തർക്കം