കൊവിഡിന് ശേഷമുള്ള സാധാരണ സംഭവമെന്ന് കരുതി അവഗണിച്ചു, 11 കാരന്‍റെ ജീവനെടുത്ത് മാംസഭുക്ക് ബാക്ടീരിയ

Published : Feb 17, 2023, 02:05 PM ISTUpdated : Feb 17, 2023, 02:06 PM IST
കൊവിഡിന് ശേഷമുള്ള സാധാരണ സംഭവമെന്ന് കരുതി അവഗണിച്ചു, 11 കാരന്‍റെ ജീവനെടുത്ത് മാംസഭുക്ക് ബാക്ടീരിയ

Synopsis

തലച്ചോറിലടക്കം അണുബാധയുണ്ടായതിന് പിന്നാലെ അഞ്ചാം ക്ലാസുകാരനായ ജെസി ബ്രൌണ്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. കാലില്‍ പരിക്കുണ്ടായ ഭാഗത്ത് ചൊറിഞ്ഞതിന് പിന്നാലെ വ്രണമായത് ബാക്ടീരിയയുടെ സാന്നിധ്യം മൂലമെന്നാണ് ഡോക്ടര്‍മാരുടെ നിരീക്ഷണം.

ഫ്ലോറിഡ: ട്രെഡ് മില്ലില്‍ ഓടുന്നതിനിടയില്‍ കാല്‍ ഉളുക്കിയ 11 കാരന് ആഴ്ചകള്‍ക്ക് പിന്നാലെ ദാരുണാന്ത്യം. ഫ്ലോറിഡയിലാണ്സംഭവം. ജെസി ബ്രൌണ്‍ എന്ന 11 കാരനാണ് കാലിനേറ്റ പരിക്കിനുണ്ടായ അണുബാധയേ തുടര്‍ന്ന് മരിച്ചത്. മോട്ടോക്രോസ് മത്സരങ്ങള്‍ക്ക് അടക്കം പങ്കെടുത്തിരുന്ന 11 കാരന് രണ്ട് ആഴ്ചകള്‍ക്ക് മുന്‍പാണ് ട്രെഡ് മില്ലില്‍ ഓടുന്നതിനിടയില്‍ പരിക്കേറ്റത്. ഈ പരിക്കില്‍ കുട്ടിക്ക് അസ്വസ്ഥതയുണ്ടായതിന് പിന്നാലെ ചൊറിഞ്ഞിരുന്നു. ഇതിന് പിന്നാലെ കാലില്‍ വ്രണം രൂപപ്പെടുകയായിരുന്നു. കുട്ടിക്ക് പനിയും ശരീരത്തില്‍ ചുവന്നു തടിക്കുകയും ചെയ്തിരുന്നു. ഇത് കൊവിഡിന് ശേഷമുള്ള സാധാരണ സംഗതിയാണെന്നായിരുന്നു കുടുംബം ധരിച്ചത്.

പരിക്ക് ഭേദമാകാതെ ഒന്നിന് പിറകെ ഒന്നായി കുട്ടിക്ക് രോഗബാധയുണ്ടാവുകയായിരുന്നു. കാലിന് നീരുവന്നതിന് പിന്നാലെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലിന് പരിക്കേറ്റ ഭാഗം ചുവന്ന് തടിക്കുകയും നിറം മാറുകയും ഈ ഭാഗത്ത് വ്രണം പോലെ ആവുകയും ചെയ്തതിന് പിന്നാലെ കുട്ടിയുടെ നില മോശമാവുകയായിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് കുട്ടിക്ക് ബാക്ടീരിയ അണുബാധ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.  അതും മാംസം നശിപ്പിക്കുന്ന ബാക്ടീരിയയുടെ ആക്രമണമാണ് 1കാരന് നേരിടേണ്ടി വന്നത്.

തലച്ചോറിലടക്കം അണുബാധയുണ്ടായതിന് പിന്നാലെ അഞ്ചാം ക്ലാസുകാരനായ ജെസി ബ്രൌണ്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. കാലില്‍ പരിക്കുണ്ടായ ഭാഗത്ത് ചൊറിഞ്ഞതിന് പിന്നാലെ വ്രണമായത് ബാക്ടീരിയയുടെ സാന്നിധ്യം മൂലമെന്നാണ് ഡോക്ടര്‍മാരുടെ നിരീക്ഷണം. മകന്‍ തിരികെ വരുമെന്ന പ്രതീക്ഷിച്ചിരുന്ന കുടുംബത്തിന് കനത്ത ആഘാതമാണ് കുട്ടിയുടെ ദാരുണ മരണം മൂലമുണ്ടായിട്ടുള്ളത്. ഈ അണുബാധ സാധാരണ നിലയില്‍ കുട്ടികളില്‍ കാണാറുണ്ടെന്നും എന്നാല്‍ വളരെ അപൂര്‍വ്വമായാണ് മരണകാരണം ആകാറുള്ളൂവെന്നും ഡോക്ടര്‍മാര്‍ വിശദമാക്കുന്നത്.

വേദനയും ചൊറിച്ചിലുമായി ആശുപത്രിയിലെത്തിയ രോഗിയുടെ ചെവിയില്‍ നിന്ന് കണ്ടെത്തിയത്

കൊവിഡിന് ശേഷമുള്ള അണുബാധയെന്ന് കരുതി രോഗലക്ഷണങ്ങള്‍ അവഗണിച്ചതാണ് 11 കാരന്‍റെ ജീവന്‍ നഷ്ടമായതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് വിശദമാക്കിയത്. തൊണ്ടയില്‍ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയയുടെ വകഭേദമാണ് ജെസി ബ്രൌണിന്റെ ചെറിയ പരിക്ക് രൂക്ഷമാക്കിയതെന്നാണ് നിരീക്ഷണം. സാധാരണ നിലയില്‍ പനിയിലും, ചുവന്ന് നീരുവരുന്നതിലും അവസാനിക്കുന്ന അണുബാധ 11കാരനെ ഗുരുതരമായി ബാധിക്കുകയായിരുന്നു.

പ്രളയത്തിന് പിന്നാലെ അസാധാരണമായ അണുബാധ വ്യാപകം; അഞ്ചിലൊരാള്‍ക്ക് മരണം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വ്യാപാരത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യയും യൂറോപ്പും', ഇന്ത്യ-ഇയു വ്യാപാര കരാറിന് നോർവേയുടെ പിന്തുണ
ഒക്കച്ചങ്ങാതിമാര്‍ക്ക് ട്രംപിന്റെ കട്ടപ്പണി; ഐ എസിനെ തകര്‍ത്ത കുര്‍ദ് പോരാളികള്‍ നടുക്കടലില്‍