വിവാഹ ദിവസം വധുവിനൊപ്പം ചുവടുവച്ച് 'ഹീറോ'; വീഡിയോ

Published : Jun 28, 2019, 02:46 PM ISTUpdated : Jun 28, 2019, 02:47 PM IST
വിവാഹ ദിവസം വധുവിനൊപ്പം ചുവടുവച്ച് 'ഹീറോ';  വീഡിയോ

Synopsis

വരനൊപ്പം നൃത്തം ചെയ്യുന്നതാണ് സാധാരണമെങ്കില്‍ അസാധാരണമായൊരു നൃത്തമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ലാസ് വെഗാസ്: വിവാഹ  സല്‍ക്കാരത്തിന് നൃത്തം ചെയ്യുന്ന വധു പാശ്ചാത്യ വിവാഹങ്ങളില്‍ പതിവ് കാഴ്ചയാണ്. വരനൊപ്പം നൃത്തം ചെയ്യുന്നതാണ് സാധാരണമെങ്കില്‍ അസാധാരണമായൊരു നൃത്തമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

തന്‍റെ പ്രിയപ്പെട്ട നായയുമൊത്താണ് അമേരിക്കക്കാരിയായ സാറാ കര്‍സോന്‍ ഡിവൈന്‍ വിവാഹ ദിവസം നൃത്തം ചെയ്തത്. ബോര്‍ഡര്‍ കോളീ വിഭാഗത്തില്‍പ്പെട്ട 'ഹീറോ' എന്ന് വിളിക്കുന്ന നായക്കൊപ്പമായിരുന്നു നൃത്തം. സാറാ കര്‍സോന്‍ ഡിവൈന്‍  തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തത്. 

ലാസ് വെഗാസില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന വിവാഹ ചടങ്ങിലായിരുന്നു 'മാസ് ഡാന്‍സ്' അരങ്ങേറിയത്. ഡോഗ് ട്രെയിനറാണ് സാറ. ഏഴ് വയസ്സാണ് ഹീറോയുടെ പ്രായം. സാറ പഠിപ്പിച്ചത് അതേപോലെ കളിക്കുകായിരുന്നു ഹീറോ. ചാടിയും മറിഞ്ഞും തിരിഞ്ഞും സാറയുടെ ചുമലില്‍ കയറിയുമുള്ള ഹീറോയുടെ ഡാന്‍സിന് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടെലഗ്രാമിനെ വരിഞ്ഞുമുറുക്കാൻ നീക്കം, പാവേൽ ദുറോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ; ഭീകരവാദത്തെ സഹായിച്ചെന്ന് ആരോപണം
ചരിത്രത്തിലേക്ക് പറന്ന് ക്വാന്റാസ് വിമാനം, ഏറ്റവും ദൈർഘ്യമേറിയ സർവീസുമായി എയർബസ് എ350, 24 മണിക്കൂറിലധികം തുടർച്ചയായി പറന്നു