
ലണ്ടൻ: പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച് ലണ്ടൻ നഗരത്തിൽ പ്രകടനം. പാർലമെന്റ് ക്വയറിൽ നടന്ന മാർച്ചിൽ ഇന്ത്യൻ വംശജരായ നിരവധി ആളുകൾ പങ്കെടുത്തു. ചില കേന്ദ്രങ്ങളുടെ തെറ്റിധരിപ്പിക്കലിന് വിധേയരായത് കൊണ്ടാണ് ഇന്ത്യയിലെ കോളേജ് വിദ്യാർത്ഥികൾ പുതിയ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് പ്രകടനത്തിൽ അണിനിരന്നവർ ആരോപിച്ചു.
നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടത്തിവരുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം യുകെയിലെ മതേതര ജാനാധിപത്യ സംഘടനകൾ ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ അണിചേര്‍ന്നിരുന്നു. ലണ്ടൻ നഗരത്തിലെ പാർലമെന്റ് സ്ക്വയറിന് മുന്നിലുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഗാന്ധിയൻ മാതൃകയിൽ സമാധാനപരമായ പ്രതിഷേധ പരിപാടിയാണ് സംഘടിപ്പിച്ചത്.
യുകെയിലെ വിവിധ മതേതര ജനാധിപത്യ സംഘടനകളായ ഒഐസിസി, കെഎംസിസി, പ്രവാസി കോൺഗ്രസ്, ജിഐഎഫ്, തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ മറ്റു മതേതര ജനാധിപത്യ സംഘടനകളുടെ സഹകരണത്തോട് കൂടിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ബ്രിട്ടന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒ ഐ സി സി പ്രവർത്തകർ പ്രതിഷേധത്തിനായി മൈലുകൾ താണ്ടിയാണ് ന്യൂ ഇയർ ദിനത്തിൽ ലണ്ടനിലെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam