
ലണ്ടന്‍: ലൈംഗിക ബന്ധത്തിനിടെ 40കാരനായ ബ്രിട്ടീഷ് യുവാവിന്റെ ലിംഗം ഒടിഞ്ഞതായി റിപ്പോര്‍ട്ട്. മെഡിക്കല്‍ രംഗത്തെ ആദ്യ സംഭവമാണ് ഇത്തരത്തിലൊരപകടമെന്ന് യുവാവിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അവകാശപ്പെട്ടു. ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ പെരിനിയത്തില്‍ (യോനിക്കും മലദ്വാരത്തിനും ഇടയിലെ ഭാഗം) കുടുങ്ങിയാണ് ലിംഗത്തിന് പൊട്ടല്‍ സംഭവിച്ചത്. ഓണ്‍ലൈന്‍ മാധ്യമമായ ഗിസ്‌മോഡോയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ യൂറോളജിസ്റ്റുകള്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ലംബമായ രീതിയിലാണ് ഒടിവ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒടിവ് സംഭവിച്ചപ്പോള്‍ സാധാരണ കേള്‍ക്കുന്ന ശബ്ദം രോഗി കേട്ടില്ല. അപകടത്തിന് പിന്നാലെ ഉദ്ധാരണം ക്രമേണ കുറഞ്ഞുവന്നു. പിന്നീട് ലിംഗം വീര്‍ക്കാനും തുടങ്ങി. എംആര്‍ഐ സ്‌കാനിങ്ങിലാണ് ലംബമായി ലിംഗത്തിന് മൂന്ന് സെന്റിമീറ്റര്‍ നീളത്തില്‍ പൊട്ടലുണ്ടെന്ന് വ്യക്തമായത്. പിന്നീട് ശസ്ത്രക്രിയക്ക് വിധേയനാക്കി. എല്ലുകളില്ലാത്ത അവയവമായതിനാല്‍ ലിംഗത്തിലെ പൊട്ടല്‍ അപൂര്‍വമാണ്. ഉദ്ധാരണസമയത്ത് ചുറ്റുമുള്ള സംരക്ഷണപാളി അസാധാരണമായി വളയുമ്പോഴാണ് ഒടിവ് സംഭവിക്കുന്നത്.
നേരത്തെയും ലിംഗത്തിന് ഒടിവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും അതെല്ലാം തിരശ്ചീനമായ രീതിയിലായിരുന്നു. ലംബമായി ഒടിവ് സംഭവിക്കുന്നത് ആദ്യമായാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് ജേണലില് പറയുന്നു. അപകടമുണ്ടാകുമ്പോള്‍ ശബ്ദം അറിയുകയും ഉടനെ ഉദ്ധാരണം നഷ്ടപ്പെടുകയും ചെയ്യും. അതുണ്ടായില്ല. ശസ്ത്രക്രിയ കഴിഞ്ഞ് ആറുമാസത്തിന് ശേഷം യുവാവിന് ഉദ്ധാരണ ശേഷി തിരിച്ചുകിട്ടി സാധാരണ നിലയിലാകുകയും ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam