'നിങ്ങളുടെ ഭാര്യമാരുടെ ഇന്ത്യൻ സാരികൾ ആദ്യം കത്തിക്കൂ...'; ബഹിഷ്കരണാഹ്വാനത്തിനെതിരെ ഷെയ്ഖ് ഹസീന

By Web TeamFirst Published Apr 2, 2024, 6:51 PM IST
Highlights

ഇന്ത്യന്‍ ഉല്‍പന്ന ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് തന്റെ കശ്മീരി ഷോള്‍ റോഡില്‍ എറിഞ്ഞ് ബിഎന്‍പി നേതാവ് രുഹുല്‍ കബീര്‍ റിസ്‌വി പ്രതിഷേധിച്ചിരുന്നു.

ധാക്ക: ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രതിപക്ഷത്തിനെതിരെ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ആദ്യം പ്രതിപക്ഷ നേതാക്കള്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് എത്ര ഇന്ത്യന്‍ സാരികളുണ്ടെന്നു വെളിപ്പെടുത്തണമെന്ന് ഹസീന പറഞ്ഞു.  എന്തുകൊണ്ടാണ് ഭാര്യമാരുടെ ഇന്ത്യൻ സാരികൾ തീവച്ചു നശിപ്പിക്കാത്തതെന്ന് ജനത്തോട് പറയണമെന്നും അവർ പറഞ്ഞു. അവാമി ലീഗ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഷെയ്ഖ ഹസീന  രം​ഗത്തെത്തിയത്. ബംഗ്ലദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ളാണ് ഇന്ത്യന്‍ ഉല്‍പന്ന ബഹിഷ്‌കരണമെന്ന് ആഹ്വാനം ചെയ്തത്. 

ഇന്ത്യന്‍ ഉല്‍പന്ന ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് തന്റെ കശ്മീരി ഷോള്‍ റോഡില്‍ എറിഞ്ഞ് ബിഎന്‍പി നേതാവ് രുഹുല്‍ കബീര്‍ റിസ്‌വി പ്രതിഷേധിച്ചിരുന്നു. പിന്നാലെയായിരുന്നു ഹസീനയുടെ പരിഹാസം. ഷെയ്ഖ് ഹസീനയെ അധികാരത്തില്‍ തുടരാന്‍ ഇന്ത്യ പിന്തുണയ്ക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച്  ‘ഇന്ത്യ-ഔട്ട്’ പ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നത്. 

Read More... ഈച്ചക്കോപ്പി, ഹെലികോപ്റ്ററിനെപ്പോലും വെറുതെവിടാതെ ചങ്കിലെ ചൈന! ഇന്ത്യൻ അമേരിക്കൻ റഷ്യൻ മിശ്രിതം ഈ കോപ്റ്റർ!

ബിഎന്‍പി അധികാരത്തിലിരുന്നപ്പോള്‍ മന്ത്രിമാരും ഭാര്യമാരും ഇന്ത്യയില്‍ പോയി സാരികള്‍ വാങ്ങി ബംഗ്ലദേശില്‍ വില്‍ക്കുകയായിരുന്നുവെന്നും ഷെയ്ഖ് ഹസീന ആരോപിച്ചു. ഗരം മസാല, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി ഉള്‍പ്പെടെ എല്ലാ സുഗന്ധവ്യഞ്ജനങ്ങളും ഇന്ത്യയില്‍നിന്നാണ് ബിഎന്‍പി നേതാക്കളുടെ ഉള്‍പ്പെടെ വീടുകളിലേക്ക് എത്തുന്നതെന്നും ഹസീന ഓർമിപ്പിച്ചു. 

click me!