കുത്തിയൊഴുകുന്ന നദിയിലേക്ക് ബസ് മറിഞ്ഞു, നേപ്പാളിൽ രണ്ട് ഇന്ത്യക്കാരുൾപ്പെടെ 12 പേ‌ർക്ക് ദാരുണാന്ത്യം

Published : Jan 13, 2024, 02:39 PM IST
കുത്തിയൊഴുകുന്ന നദിയിലേക്ക് ബസ് മറിഞ്ഞു, നേപ്പാളിൽ രണ്ട് ഇന്ത്യക്കാരുൾപ്പെടെ 12 പേ‌ർക്ക് ദാരുണാന്ത്യം

Synopsis

വെള്ളിയാഴ്ച രാത്രി ഭാലുബാംഗിൽ നടന്ന അപകടത്തിൽ ഇതുവരെ എട്ടുപേരെ മാത്രമാണ് തിരിച്ചറിയാൻ സാധിച്ചത്. മരിച്ചവരിൽ രണ്ട് ഇന്ത്യക്കാ‌രുണ്ടെന്ന് പൊലീസ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.

കാഠ്മണ്ഡു: നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേ‌ർക്ക് ദാരുണാന്ത്യം. യാത്രക്കിടെ നേപ്പാളിലെ പ്രധാന നദികളിലൊന്നായ രപ്തി നദിയിലേക്കാണ് ബസ് തെന്നി വീഴാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാത്രി ഭാലുബാംഗിൽ നടന്ന അപകടത്തിൽ ഇതുവരെ എട്ടുപേരെ മാത്രമാണ് തിരിച്ചറിയാൻ സാധിച്ചത്. മരിച്ചവരിൽ രണ്ട് ഇന്ത്യക്കാ‌രുണ്ടെന്ന് പൊലീസ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി ബാങ്കെയിലെ നേപ്പാൾ ഗഞ്ചിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ 22 യാത്രക്കാർക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്ന് ഭാലുബാംഗ് പൊലീസ് വിശദമാക്കുന്നത്. ബിഹാറിലെ മലാഹിയിൽ നിന്നുള്ള യോഗേന്ദ്ര റാം (67), ഉത്തർപ്രദേശിൽ നിന്നുള്ള മുനെ (31) എന്നി ഇന്ത്യക്കാരെയാണ് പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്. മരിച്ചവരെ നേപ്പാൾ ലമാഹി ആശുപത്രിയിലേക്ക് പോസ്റ്റ്മാർട്ടത്തിനായി കൊണ്ടുപോയതായി ഭാലുബാംഗ് സ്റ്റേഷൻ ചീഫ് ഇൻസ്പക്ട‌ർ ഉജ്വൽ ബഹാദൂർ സിംഗ് വിശദമാക്കിയിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം
മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ