
ഹാനോയ്: വിഷമദ്യം കഴിച്ച ബ്രിട്ടീഷ് ദമ്പതികൾ വിയറ്റ്‍നാമിൽ മരിച്ചു. മൂന്ന് മാസം മുമ്പ് ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചവരെയാണ് തങ്ങളുടെ വില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പേരുടെയും മൃതദേഹം വില്ലയിലെ രണ്ട് മുറികളിലായിട്ടായിരുന്നു. ഇവർ കഴിച്ച മദ്യത്തിൽ കലർന്ന മെഥനോളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
33കാരിയായ ഗ്രേറ്റ മേരിയും 36കാരനായ അർനോ ക്വിൻറ്റോ എൽസും വിയറ്റ്നാമിൽ സ്ഥിരതാമസമാക്കുകയായിരുന്നു എന്നാണ് പ്രദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. മരണത്തിന് രണ്ട് ദിവസം മുമ്പാണ് ഇവർ വിഷം കലർന്ന മദ്യം കഴിച്ചത്. പ്രാദേശികമായി നിർമിക്കുന്ന ലിമോൻസെല്ലോ എന്ന മദ്യത്തിന്റെ രണ്ട് ബോട്ടിലുകൾ ഇവർ തൊട്ടടുത്ത റസ്റ്റോറന്റിൽ നിന്ന് ഒരു ദിവസം രാത്രി ഓർഡർ ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ കടുത്ത ക്ഷീണം അനുഭവപ്പെട്ടു.
കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച ശേഷം ക്ഷീണം കാരണം എഴുന്നേൽക്കാൻ കഴിയുന്നില്ലെന്നും കാഴ്ചയിൽ കറുത്ത അടയാളങ്ങൾ പോലെ അനുഭവപ്പെടുന്നുവെന്നും പറഞ്ഞിരുന്നു. ആശുപത്രിയിലേക്ക് പോകാമെന്ന് ഒരു സുഹൃത്ത് പറഞ്ഞെങ്കിലും ഇരുവരും വിസമ്മതിച്ചു. ഇവർ കഴിച്ച മദ്യത്തിന്റെ സാമ്പിളുകൾ പൊലീസ് ശേഖരിച്ച് ശാസ്ത്രീയ പരിശോധനകൾ നടത്തി മെഥനോൾ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹത്തിൽ മറ്റ് അടയാളങ്ങളോ അസ്വഭാവികമായ പാടുകളോ ഇല്ലെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിലും മെഥനോൾ വിശാംഷം തന്നെയാണ് മരണ കാരണമായതെന്ന് പിന്നീട് കണ്ടെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam