'ഭർത്താവിനെ പോലെ ചുംബിക്കുകയും പെരുമാറുകയും ചെയ്യുന്നു': പശുവിനെ വിവാഹം ചെയ്ത് സ്ത്രീ

Published : Nov 30, 2021, 05:31 PM ISTUpdated : Nov 30, 2021, 05:38 PM IST
'ഭർത്താവിനെ പോലെ ചുംബിക്കുകയും  പെരുമാറുകയും ചെയ്യുന്നു': പശുവിനെ വിവാഹം ചെയ്ത് സ്ത്രീ

Synopsis

ഭർത്താവ് പുനർജ്ജനിച്ചതെന്ന വിശ്വാസത്തിൽ പശുവിനെ വിവാഹം ചെയ്ത് സ്ത്രീ (woman, married cow). തന്നെ സ്നേഹത്തോടെ ചുംബിക്കുകയും പെരുമാറുന്നുവെന്നും, ഭർത്താവിന്റെ എല്ലാ സ്വഭാവങ്ങളും കാണിക്കുന്നതായും കാട്ടിയാണ് യുവതി പശുവിനെ വിവാഹം ചെയ്തതത്.

ഭർത്താവ് പുനർജ്ജനിച്ചതെന്ന വിശ്വാസത്തിൽ പശുവിനെ വിവാഹം ചെയ്ത് സ്ത്രീ (woman, married cow). തന്നെ സ്നേഹത്തോടെ ചുംബിക്കുകയും പെരുമാറുന്നുവെന്നും, ഭർത്താവിന്റെ എല്ലാ സ്വഭാവങ്ങളും കാണിക്കുന്നതായും കാട്ടിയാണ് യുവതി പശുവിനെ വിവാഹം ചെയ്തതത്. ഭർത്താവിനെ പോലെ വീടിന് മുകളിലെ നിലയിലേക്ക് പശു തന്നെ പിന്തുടരുന്നുവെന്നും സ്ത്രീ പറയുന്നു.

പശുവിനൊപ്പമുള്ള ഇവരുടെ  ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. വിവാഹ ചടങ്ങുകളും നടത്തിയതായാണ് നാട്ടുകാർ പറയുന്നത് ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടില്ല.. 'പശുക്കുട്ടി എന്റെ ഭർത്താവാണെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം അവൻ എന്ത് ചെയ്താലും, ജീവിച്ചിരുന്നപ്പോൾ ഭർത്താവ് ചെയ്യുന്നതുപോലെയാണ്'- എന്നായിരുന്നു സ്ത്രീ പറഞ്ഞത്. ഭർത്താവ് ജീവിച്ചിരുന്നപ്പോൾ ഉപയോഗിച്ച വസ്തുക്കളിൽ  പലതും അവർ പശുവിന് നൽകുകയും ചെയ്തു. 

 'ദി സൺ' റിപ്പോർട്ട് പ്രകാരം കംബോഡിയയിലെ വടക്കുകിഴക്കൻ ക്രാറ്റി പ്രവിശ്യയിൽ താമസിക്കുന്ന 74 കാരിയായ ഖിം ഹാങ് ആണ് പശുവിനെ വിവാഹം ചെയ്തത്. പശുവിനെ കുളിപ്പിച്ചും നന്നായി പരിചരിച്ചുമാണ് ഇവരുടെ ജീവിതം. നന്നായി കുളിപ്പിക്കും, ഭർത്താവ് ടോൾഖുത് ഉപയോഗിച്ചിരുന്ന തലയണയടക്കമുള്ള തലയണകൾ തുന്നിച്ചേർത്ത് മെത്തയുണ്ടാക്കി. അതിലാണ് പശുവിനെ കിടത്തുന്നത്. കഴിഞ്ഞ വർഷമായിരുന്നു ഭർത്താവ് ടോളിന്റെ മരണം. 

അതേസമയം ഖിം ഹാങ്ങിന്റെ  മകളും അവരുടെ വാദം അംഗീകരിക്കുന്നതായാണ് റിപ്പോർട്ട്. അമ്മ പറയുന്നത് വിശ്വസിക്കുന്നതായും അച്ഛനെ  നല്ല രീതിയിൽ ജാഗ്രതയോടെ പരിചരിക്കുമെന്നും അവൾ പറയുന്നു. പശുവിനെ ഉപദ്രവിക്കരുതെന്നും, വിൽക്കരുതെന്നും മക്കളെ ഖിം  വിലക്കിയിട്ടുണ്ട്. ഒപ്പം അവരുടെ മരണ ശേഷവും പരിപാലിക്കണമെന്നും ഖിം മകളോട് ആവശ്യപ്പെട്ടു. പശു മരിച്ചാൽ മനുഷ്യനെ പോലെ അന്ത്യോപചാരങ്ങൾ നൽകാനും ഖിം മകളോട് നിർദേശിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വ്യാപാരത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യയും യൂറോപ്പും', ഇന്ത്യ-ഇയു വ്യാപാര കരാറിന് നോർവേയുടെ പിന്തുണ
ഒക്കച്ചങ്ങാതിമാര്‍ക്ക് ട്രംപിന്റെ കട്ടപ്പണി; ഐ എസിനെ തകര്‍ത്ത കുര്‍ദ് പോരാളികള്‍ നടുക്കടലില്‍