
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് പുറത്തെ കാർ ബോംബ് സ്‌ഫോടനം ഭീകരപ്രവര്‍ത്തനമെന്ന് എഫ്ബിഐ. പാം സ്ട്രിങ് നഗരത്തിലെ ചികിത്സാ കേന്ദ്രത്തിന് സമീപത്തെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാർ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരാക്രമണം നടത്തിയയാളും കൊല്ലപ്പെട്ടു. സ്ഥാപനത്തിലെ ആര്‍ക്കും പരിക്കില്ലെന്ന് ക്ലിനിക് അറിയിച്ചു.
ക്ലിനിക്കിനെ ലക്ഷ്യമിട്ടതുപോലെയായിരുന്നുവെന്ന് സ്ഫോടനമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 25കാരനായ പ്രതി ഗൈ എഡ്വേര്‍ഡ് ബാര്‍ട്ട്കസ് എന്നയാളാണെന്ന് സിബിഎസ് റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണം നടന്ന പാം സ്പ്രിംഗ്‌സില്‍ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ അകലെയാണ് ഇയാളുടെ താമസം. പ്രതി ഐവിഎഫ് ചികിത്സയെ എതിര്‍ക്കുന്നുവെന്ന് നിഹിലിസ്റ്റ് ചിന്താഗതിക്കാരനായിരുന്നുവെന്നും കുറിപ്പുകളിലൂടെയും റെക്കോര്‍ഡിംഗുകളിലൂടെയും വ്യക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിന്റെ കാരണം വെളിപ്പെടുത്തി പ്രതി റെക്കോർഡ് ചെയ്ത വീഡിയോ പൊലീസ് കണ്ടെടുത്തു. വീഡിയോ ഇയാൾ വെബ്സൈറ്റിൽ അപ് ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
അതുകൊണ്ടുതന്നെ ഫെർട്ടിലിറ്റി ക്ലിനിക്കിനോടുള്ള വിരോധമാകാം അക്രമണത്തിന് പിന്നിലെന്നും സംശയിക്കുന്നു. നടന്നത് ആസൂത്രിത ആക്രമണമാണെന്ന് എഫ്ബിഐ വ്യക്തമാക്കിയിരുന്നു. ഇംപ്രൊവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നും സ്‌ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നും പൊലീസ് വ്യക്തമാക്കി.
വീഡിയോയിൽ ബാർട്ട്കസ്, മരണ അനുകൂലിയായി വിശേഷിപ്പിച്ചു. 'ഐവിഎഫ് കെട്ടിടമോ ക്ലിനിക്കോ ബോംബ് വയ്ക്കാൻ ഞാൻ തീരുമാനിച്ചതിന്റെ കാരണം വിശദീകരിക്കാം. അടിസ്ഥാനപരമായി, ഞാൻ നിലനിൽക്കുന്നതിലും എന്നെ ഇവിടെ കൊണ്ടുവരാൻ ആരും എന്റെ സമ്മതം വാങ്ങിയിട്ടില്ലാത്തതിൽ എനിക്ക് ദേഷ്യമുണ്ട്. ഐവിഎഫിനെ ശക്തമായി എതിർക്കുന്നു. അത് അങ്ങേയറ്റം തെറ്റാണ്. അവർ അവിടെ ഇരുന്ന് അതിനെക്കുറിച്ച് ചിന്തിച്ചതിനുശേഷം കുട്ടികളുണ്ടാകുന്ന ആളുകളാണ്. ഇത് എത്രത്തോളം മണ്ടത്തരമാണ് -ഇയാൾ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam