
വാഷിംഗ്‍ടണ്‍: കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി ജോസഫ് മാത്യു (69) ആണ് മരിച്ചത്. ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ മുന്‍ പ്രസിഡന്‍റാണ് ജോസഫ് മാത്യു. കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും അമേരിക്കയില്‍ വന്‍ വര്‍ധനവാണുള്ളത്.
24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 2,219 ആയി. ഇതോടെ ഇവിടെ ഇതുവരെയുള്ള കൊവിഡ് മരണം 47,000 കവിഞ്ഞു. കൊവിഡ് രോഗികള്‍ എട്ടരലക്ഷത്തോട് അടുക്കുകയാണ് അമേരിക്കയില്‍.
ബ്രിട്ടനിലും കൊവിഡ് മരണസംഖ്യ ഉയരുകയാണ്. 763 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇറ്റലിയിലാകട്ടെ മരണം കാൽലക്ഷം കടന്നു. ഇറ്റലിയിൽ 437 ഉം സ്പെയിനിൽ 435 ഉം പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഫ്രാൻസിൽ കഴിഞ്ഞ ദിവസം 544 പേർ മരിച്ചു. കൊവിഡ് ഭീതി ഉടൻ ഒഴിയില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read More: അരലക്ഷത്തിനടുത്ത് മരണം, കൊവിഡില്‍ വിറങ്ങലിച്ച് അമേരിക്ക; 24 മണിക്കൂറില്‍ ലോകത്ത് 4000 ത്തിലേറെ മരണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam