Latest Videos

ചെ ​ഗുവേരയുടെ അർജന്റീനയിലെ ജന്മ​വീട് വിൽപനയ്ക്ക്

By Web TeamFirst Published Jun 27, 2020, 1:21 PM IST
Highlights

1950കളിൽ തെക്കേ അമേരിക്കയിലൂടെ ചെഗുവേര  നടത്തിയ മോട്ടോര്‍സൈക്കിള്‍ യാത്രകളില്‍ ഒപ്പമുണ്ടായിരുന്ന ആല്‍ബര്‍ട്ടോ ഗ്രനഡോസും ഇവിടെ സന്ദര്‍ശകനായി എത്തിയിരുന്നു. 

അർജന്റീന: ഇരുപതാം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ് വിപ്ലവ നായകൻ ചെ ​ഗുവേരയുടെ ജന്മ​ഗൃഹം വിൽപനയ്ക്ക്. അർജന്റീനയിലെ റൊസാരിയോയിലാണ് ചെ ​ഗുവേരയുടെ ജന്മ​ഗൃഹം സ്ഥിതി ചെയ്യുന്നത്. ബിബിസി ന്യൂസ് ആണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഇപ്പോഴത്തെ ഉടമസ്ഥനായ ഫ്രാൻസിസ്കോ ഫറൂ​ഗിയ 2002 ലാണ് ഈ വീട് സ്വന്തമാക്കുന്നത്. നിയോ ക്ലാസിക്കൽ ശൈലിയിൽ‌ 2580 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് വീടിന്റെ നിർമ്മിതി. റൊസാരിയോയിലെ ഉര്‍ക്വിസ, എന്‍ട്രെ റിയോസ് തെരുവുകള്‍ക്കിടയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

സാംസ്കാരിക കേന്ദ്രമായി നിലനിർത്താനായിരുന്നു ഫറൂ​ഗിയയുടെ ലക്ഷ്യം. എന്നാൽ പലവിധ കാരണങ്ങളാൽ ഇത് നടപ്പിലായില്ല. അതേ സമയം എത്ര തുകയ്ക്കാണ് വീട് വിൽക്കുന്നതെന്ന കാര്യം ഫറൂ​ഗിയ വെളിപ്പെടുത്തിയിട്ടില്ല. വർഷങ്ങൾക്കിടയിൽ അനവധി സന്ദർശകരാണ് ഇവിടെ എത്തിയിട്ടുള്ളത്. ഫിഡല്‍ കാസ്‌ട്രോയുടെ മക്കള്‍. ഉറുഗ്വെ മുന്‍ പ്രസിഡന്റ് ജോസ് പെപെ മ്യൂജിക്ക എന്നിവർ ഇവിടം സന്ദർശിച്ചിട്ടുണ്ട്. 1950കളിൽ തെക്കേ അമേരിക്കയിലൂടെ ചെഗുവേര  നടത്തിയ മോട്ടോര്‍സൈക്കിള്‍ യാത്രകളില്‍ ഒപ്പമുണ്ടായിരുന്ന ആല്‍ബര്‍ട്ടോ ഗ്രനഡോസും ഇവിടെ സന്ദര്‍ശകനായി എത്തിയിരുന്നു. 

1928 ല്‍ അര്‍ജന്റീനയിലെ റൊസാരിയോയില്‍ ഒരു മധ്യവര്‍ഗ കുടുംബത്തിലാണ് ചെ ഗുവേര ജനിച്ചത്. 1953-59 കാലത്ത് അരങ്ങേറിയ ക്യൂബന്‍ വിപ്ലവത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ചെ ഗുവേരയായിരുന്നു. ഏകാധിപതി ഫുൾജെൻസിയൊ ബാറ്റിസ്റ്റയെ സ്ഥാനഭ്രഷ്ടനാക്കിയത് ഈ വിപ്ലവമാണ്.

click me!