പെരുമ്പാമ്പിനെ സ്കിപ്പിംഗ് റോപ് ആക്കി കുട്ടികളുടെ ചാടിക്കളി; അന്വേഷണം തുടങ്ങി അധികൃതർ

Published : Mar 10, 2025, 11:28 AM IST
പെരുമ്പാമ്പിനെ സ്കിപ്പിംഗ് റോപ് ആക്കി കുട്ടികളുടെ ചാടിക്കളി; അന്വേഷണം തുടങ്ങി അധികൃതർ

Synopsis

കുട്ടികൾ ചാടുകയും ചിരിക്കുകയും ചെയ്യുമ്പോൾ, അതൊരു കറുത്ത തലയുള്ള പെരുമ്പാമ്പാണെന്ന് ആൺകുട്ടികളിലൊരാൾ പറയുന്നു.

സിഡ്നി: ചത്ത പാമ്പിനെ സ്കിപ്പിംഗ് റോപ് ആക്കി ചാടി കളിക്കുന്ന കുട്ടികളുടെ വീഡിയോ പുറത്ത്. സെൻട്രൽ ക്വീൻസ്‌ലാൻഡിലെ റോക്ക്‌ഹാംപ്ടണിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ അകലെയുള്ള ഓസ്‌ട്രേലിയയിലെ വൂറാബിൻഡയിൽ നിന്നുള്ളതാണ് വീഡിയോ. കുട്ടികൾ പാമ്പിന് മുകളിലൂടെ ചാടുമ്പോൾ ചിരിക്കുന്നുനുണ്ട്. "കാണിക്കൂ, അതെന്താണെന്ന് കാണിക്കൂ" എന്ന് വീഡിയോ പകര്‍ത്തുന്ന സ്ത്രീ പറയുന്നതും കേൾക്കാം. 

കുട്ടികൾ ചാടുകയും ചിരിക്കുകയും ചെയ്യുമ്പോൾ, അതൊരു കറുത്ത തലയുള്ള പെരുമ്പാമ്പാണെന്ന് ആൺകുട്ടികളിലൊരാൾ പറയുന്നു. കുട്ടികൾ അത് ഉപയോഗിച്ച് കളിക്കുന്നതിന് മുമ്പ് പെരുമ്പാമ്പ് ചത്തതാണോ എന്ന് വ്യക്തമല്ല. വീഡിയോ വൈറലായതോടെ പരിസ്ഥിതി, ടൂറിസം, ശാസ്ത്രം, ഇന്നൊവേഷൻ വകുപ്പ് മുന്നറിയിപ്പ് നൽകി. "ഈ അനുചിതമായ പെരുമാറ്റത്തെ ഞങ്ങൾ അപലപിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യും" - ഒരു വക്താവ് പറഞ്ഞു.

മൃഗങ്ങളെ കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യുന്നത് പരിസ്ഥിതി, ശാസ്ത്രം, ടൂറിസം, ഇന്നൊവേഷൻ വകുപ്പിനെയോ RSPCA-യെയോ അറിയിക്കണമെന്നും നിര്‍ദേശിച്ചു. ഓസ്‌ട്രേലിയയിൽ കറുത്ത തലയുള്ള പെരുമ്പാമ്പിനെ കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ഒരാൾക്ക് പരമാവധി 6.9 ലക്ഷം രൂപ (7,952 ഡോളർ) പിഴ ചുമത്താം. കറുത്ത തലയുള്ള പെരുമ്പാമ്പുകൾ രാജ്യത്തെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നാണ്. വടക്കൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവ 1992-ലെ പ്രകൃതി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 3.5 മീറ്റർ വരെ നീളത്തിൽ വളരുന്ന വിഷമില്ലാത്ത ഇനമാണ് ഇത്. ഇരയെ ഞെരുക്കിയാണ് കൊല്ലുന്നത്.

വനിത ഹോസ്റ്റൽ മുറിയിലെ ചാർജർ, തുറന്നപ്പോൾ അകത്തൊരു സ്ലോട്ട്; യുവതിക്ക് തോന്നിയ സംശയം സത്യമായി, ഉടമ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓസ്ട്രേലിയയിൽ ആളുകളെ കൂട്ടത്തോടെ വെടിവെച്ച് കൊലപ്പെടുത്തിയത് അച്ഛനും മകനുമെന്ന് റിപ്പോർട്ട്; മരണസംഖ്യ പതിനഞ്ചായി ഉയർന്നു
'തെരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ഇന്ത്യൻ മണ്ണ് ഉപയോ​ഗിക്കുന്നു'; ആരോപണവുമായി ബംഗ്ലാദേശ്, മറുപടി നൽകി ഇന്ത്യ