ഹോർമുസ് തുറക്കണമെന്ന് ചൈന, നിലപാടറിയിച്ചത് സൗദിയുമായുള്ള ചർച്ചയിൽ, മേഖലയിലെ രാജ്യങ്ങൾക്കൊപ്പമെന്ന് ചൈന

Published : Apr 20, 2026, 09:41 PM IST
 hormuz strait

Synopsis

മേഖലയിലെ രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും നിലപാടിന് ഒപ്പം ചേർന്ന് പോകണമെന്നാണ് ചൈനയുടെ നിലപാട്.

ടെഹ്റാൻ: ഹോർമുസ് തുറക്കണമെന്ന് ആവശ്യപ്പെട്ട് ചൈന. സൗദിയുമായുള്ള ചർച്ചയിലാണ് ‍ചൈന നിലപാട് അറിയിച്ചത്. മേഖലയിലെ രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും നിലപാടിന് ഒപ്പം ചേർന്ന് പോകണമെന്നാണ് ചൈനയുടെ നിലപാട്. മേഖലയിലെ രാജ്യങ്ങൾക്ക് ഒപ്പം പ്രവർത്തിക്കും എന്ന് വ്യക്തമാക്കിയ ചൈന യുദ്ധമവസാനിപ്പിക്കണം എന്നും ആഹ്വാനം ചെയ്തു. അതേ സമയം നാവിക ഉപരോധം തുടരുന്നു എന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. പുതിയ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. 27 കപ്പലുകളെ തിരിച്ചു വിട്ടു. ഇറാനുമായി പാകിസ്ഥാൻ വീണ്ടും സംസാരിച്ചു. അമേരിക്കൻ സംഘം ഉടനെ ഇസ്ലാമാബാദ് എത്തും. അമേരിക്കയുമായുള്ള ചർച്ചകളിൽ വിശ്വാസം ഇല്ലെന്ന് ഇറാൻ സേന ബ്രിഗഡിയർ ജനറൽ മജീദ് മൗസവി പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അപൂർവ രോഗത്തിന്റെ നാലാം ഘട്ടം, ദില്ലിയിൽ ജീവനുവേണ്ടിയുള്ള പോരാട്ടത്തിൽ അഫ്ഗാനിസ്ഥാൻ മുൻ പേസ് ബൗളർ
ഒരു വയസ് മുതൽ 12 വയസുള്ള 7 മക്കളെയും മറ്റൊരു കുട്ടിയേയും വെടിവച്ച് കൊന്ന് 31കാരൻ, ഭാര്യയ്ക്ക് ഗുരുതര പരിക്ക്