രണ്ടാംദിനവും തായ്‍വാനെ വളഞ്ഞ് ചൈനീസ് സൈനികാഭ്യാസം, മുന്നറിയിപ്പുമായി അമേരിക്ക

Published : Apr 09, 2023, 10:15 PM IST
രണ്ടാംദിനവും തായ്‍വാനെ വളഞ്ഞ് ചൈനീസ് സൈനികാഭ്യാസം, മുന്നറിയിപ്പുമായി അമേരിക്ക

Synopsis

ചൈനയുടെ പ്രകോപനങ്ങൾ അമേരിക്കയും തായ്വാനുമായുള്ള ബന്ധം ദൃഢമാക്കാൻ മാത്രമേ ഇടയാക്കുവെന്നും യുഎസ് മുന്നറിയിപ്പ് നൽകി. 

തായ്‍വാനെ വളഞ്ഞ് രണ്ടാം ദിവസവും ചൈനയുടെ സൈനിക അഭ്യാസം.  തായവൻ അതിര്‍ത്തിയിലാണ്  ചൈനയുടെ സൈനികാഭ്യാസം നടക്കുന്നത്. തായ്‍വാനെ വളഞ്ഞുള്ള ചൈനയുടെ സൈനിക അഭ്യാസത്തിനെതിരെ അമേരിക്ക പ്രതികരിച്ചു.  ചൈന സംയമനം പാലിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടു. ചൈനയുടെ പ്രകോപനങ്ങൾ അമേരിക്കയും തായ്വാനുമായുള്ള ബന്ധം ദൃഢമാക്കാൻ മാത്രമേ ഇടയാക്കുവെന്നും യുഎസ് മുന്നറിയിപ്പ് നൽകി. 

തായ്‍വാൻ പ്രസിഡന്‍റിന്‍റെ അമേരിക്കൻ സന്ദർശനത്തിന് പിന്നാലെയാണ് തായ്‍വാനെ വളഞ്ഞുള്ള സൈനികാഭ്യാസം ചൈന തുടങ്ങിയത്. അമേരിക്ക മുന്നറിയിപ്പ് നൽകുമ്പോഴും ചൈന പിന്നോട്ടില്ലെന്ന് ഉറപ്പിക്കുകയാണ്. പീപ്പിൾസ് ലിബറേഷൻ ആർമി തായ്‌ കടലിടുക്കിലെ പല നിർണായക സ്ഥാനങ്ങളിലും പടക്കപ്പലുകൾ വിന്യസിച്ചു. തായ്‌വാന്റെ നേർക്ക് പറന്നടുത്തുകൊണ്ടുള്ള സൈനികാഭ്യാസം പോർവിമാനങ്ങൾ ആവർത്തിച്ചു. തായ് വാനിലെ ലക്ഷ്യ സ്ഥാനങ്ങള്‍ ഉന്നമിട്ടുള്ള പരിശീലനം കരസേനയും നടത്തി. 58 പോർവിമാനങ്ങളും 9 പടക്കപ്പലുകളും അതിര്‍ത്തി ലംഘിച്ചതായി തായ്‌വാൻ പ്രതിരോധ വകുപ്പ് അറിയിച്ചു. തായ്‌വാൻ അതിർത്തിയിയോട് ചേർന്ന് ഫ്യൂജിയാൻ പ്രവിശ്യയിൽ നാളെ തത്സമയ ഫയർ ഡ്രില്ലുകൾ നടത്തുമെന്നാണ് ചൈന അറിയിച്ചു. ചൈനയുടെ അതിർത്തി സുരക്ഷ ഉറപ്പിക്കാനും, പരമാധികാരം നിലനിർത്താനും ഈ സൈനികാഭ്യാസം അത്യാവശ്യമെന്ന് പിഎൽആ വക്താവ് ഷി യാൻ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

നിസഹായരായ മനുഷ്യനെ മിസൈൽ അയച്ച് കൊന്നത് യുദ്ധക്കുറ്റം; ഉത്തരമില്ലാതെ ട്രംപ് ഭരണകൂടം
പാകിസ്ഥാൻ വീണ്ടും വിഭജിക്കപ്പെടുന്നു! പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും 'വിഭജന' ചർച്ചകൾ; കടുത്ത മുന്നറിയിപ്പ് നൽകി വിദഗ്ധ‍ർ