ഒറ്റ ഇരുപ്പിൽ 10 കിലോ ഭക്ഷണം കഴിച്ചു, സംഭവം ഫുഡ് ചാലഞ്ചിനിടെ; ലൈവ് ഷോക്കിടെ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

Published : Jul 21, 2024, 05:52 PM IST
ഒറ്റ ഇരുപ്പിൽ 10 കിലോ ഭക്ഷണം കഴിച്ചു, സംഭവം ഫുഡ് ചാലഞ്ചിനിടെ; ലൈവ് ഷോക്കിടെ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

Synopsis

മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും ആവർത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ ഭക്ഷണം കഴിക്കൽ തുടർന്നത്. അമിതമായ ഭക്ഷണം കാരണമാണ് മരണമെന്നും റിപ്പോർട്ടിൽ പറയുന്നു.  

ബീജിങ്: ഭക്ഷണ ചലഞ്ചിനിടെ നടത്തുന്നതിനിടെ ചൈനയിലെ 24-കാരിയായ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. ജൂലൈ 14 നാണ് സംഭവം നടന്നതെന്ന് പ്രാദേശിക പോർട്ടൽ ഹാൻക്യുങ് റിപ്പോർട്ട് ചെയ്തു. തുടർച്ചയായി 10 മണിക്കൂറിലധികം ഭക്ഷണം കഴിക്കാനുള്ള വെല്ലുവിളികൾ ഏറ്റെടുത്തതായിരുന്നു 24കാരിയെന്ന് റിപ്പോർട്ട് പറയുന്നു. പാൻ സിയാവോട്ടിംഗ് എന്ന യുവതിയാണ് മരണത്തിന് കീഴടങ്ങിയത്. ഇവർ 10 കിലോ ഭക്ഷണം കഴിക്കാറുണ്ടായിരുന്നുവെന്ന് അവകാശപ്പെട്ടു.

Read More... മൃതദേഹം കിട്ടിയത് 150മീറ്റർ അകലെ നിന്ന്; ലാത്വിയയിൽ ഒഴുക്കിൽപെട്ട് കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കിട്ടി

മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും ആവർത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ ഭക്ഷണം കഴിക്കൽ തുടർന്നത്. അമിതമായ ഭക്ഷണം കാരണമാണ് മരണമെന്നും റിപ്പോർട്ടിൽ പറയുന്നു.  സിയാവോട്ടിംഗിൻ്റെ മരണം സോഷ്യൽ മീഡിയയിൽ ആരോഗ്യപ്രശ്നങ്ങളുടെ ചർച്ചക്ക് കാരണമായിട്ടുണ്ട്. ഇത്തരം ചലഞ്ചുകൾ നടത്തുന്നതിന്റെ ആവശ്യകതയും ചിലർ ചോദ്യം ചെയ്യുന്നു. സോഷ്യൽമീഡിയയിൽ പ്രശസ്തരാകാൻ എന്തും ചെയ്യുന്ന അവസ്ഥയാണെന്നും ചിലർ അഭിപ്രായപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി