'വലിയ നാണക്കേട്, ചൈന പുറത്ത് പറയില്ല'; പുത്തന്‍ ആണവ അന്തർവാഹിനി മുങ്ങി നശിച്ചെന്ന് യുഎസ് മുൻ ഉദ്യോ​ഗസ്ഥന്‍

Published : Sep 27, 2024, 03:46 PM ISTUpdated : Sep 27, 2024, 03:49 PM IST
'വലിയ നാണക്കേട്, ചൈന പുറത്ത് പറയില്ല'; പുത്തന്‍ ആണവ അന്തർവാഹിനി മുങ്ങി നശിച്ചെന്ന് യുഎസ് മുൻ ഉദ്യോ​ഗസ്ഥന്‍

Synopsis

തായ്‌വാൻ കടലിടുക്കിൽ മത്സ്യത്തൊഴിലാളികൾക്ക് സമീപം ചൈനീസ് ആണവ അന്തർവാഹിനി പ്രത്യക്ഷപ്പെടുന്നതിൻ്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു.

വാഷിംഗ്ടൺ: ചൈനയുടെ ഏറ്റവും പുതിയ ആണവ അന്തർവാഹിനി ഈ വർഷമാദ്യം കടലിൽ മുങ്ങി പ്രവർത്തന രഹിതമായെന്ന് റിപ്പോർട്ട്. അന്തർവാഹിനി മുങ്ങിയത് ചൈനക്ക് നാണക്കേടായെന്ന് മുതിർന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ വ്യാഴാഴ്ച പറഞ്ഞു. ചൈനയുടെ പുതിയ ഫസ്റ്റ്-ഇൻ-ക്ലാസ് ആണവ അന്തർവാഹിനി മെയ്-ജൂൺ കാലയളവിൽ തുറമുഖത്തോട് ചേർന്ന് മുങ്ങിയതായി പേര് വെളിപ്പെടുത്താത്ത മുതിർന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്. എന്നാൽ ഇക്കാര്യത്തിൽ യാതൊന്നും പറയാനില്ലെന്ന് ചൈനീസ് എംബസി വക്താവ് വ്യക്തമാക്കി. അന്തർവാഹിനി മുങ്ങാൻ കാരണമെന്താണെന്നോ കപ്പലിൽ ആണവ ഇന്ധനം ഉണ്ടായിരുന്നോ എന്നതിൽ വ്യക്തമല്ലെന്നും  ഉദ്യോഗസ്ഥർ പറഞ്ഞു.

Read More... വിദേശത്തു നിന്നെത്തുന്നവർ ശ്രദ്ധിക്കണം, ലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണം; എംപോക്സ് സാഹചര്യം വിലയിരുത്തി യോഗം

തായ്‌വാൻ കടലിടുക്കിൽ മത്സ്യത്തൊഴിലാളികൾക്ക് സമീപം ചൈനീസ് ആണവ അന്തർവാഹിനി പ്രത്യക്ഷപ്പെടുന്നതിൻ്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. 2022 ലെ കണക്കനുസരിച്ച്, ചൈനയ്ക്ക് ആറ് ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികളും ആറ് ആണവ ശക്തിയുള്ള ആക്രമണ അന്തർവാഹിനികളും 48 ഡീസൽ പവർ അറ്റാക്ക് അന്തർവാഹിനികളും ഉണ്ടെന്ന് പെൻ്റഗൺ റിപ്പോർട്ട് പറയുന്നു. 2025 ഓടെ മുങ്ങിക്കപ്പൽ ശക്തി 65 ആയും 2035 ഓടെ 80 ആയും വളരുമെന്ന് യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു. അതേസമയം, പസഫിക് സമുദ്രത്തിലേക്ക് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിൻ്റെ വിക്ഷേപണം വിജയകരമായി നടത്തിയതായി ബുധനാഴ്ച ചൈന പറഞ്ഞു. 

Asianet News Live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'തോടിന് പകരം കറുത്ത തുകൽ', വംശനാശഭീഷണി നേരിടുന്ന ലെതർബാക്ക് ആമയെ ചെങ്കടലിൽ കണ്ടെത്തി
'മാതളനാരങ്ങയ്ക്കും തണ്ണിമത്തനും പ്രവേശനമില്ല, പക്ഷേ ഭീകരർ കണ്ടമാനം വരുന്നു, ചൈനയ്ക്കും നമ്മളെ വിശ്വാസമില്ല': വിദേശ നയം പാളിയെന്ന് പാക് നേതാവ്