യുക്രെയ്ൻ യുദ്ധം: ചൈനയുടെ മധ്യസ്ഥതയിൽ ച‍ര്‍ച്ചകൾക്ക് തയ്യാറെന്ന് പുടിൻ

Published : Mar 20, 2023, 10:07 PM IST
യുക്രെയ്ൻ യുദ്ധം: ചൈനയുടെ മധ്യസ്ഥതയിൽ ച‍ര്‍ച്ചകൾക്ക് തയ്യാറെന്ന് പുടിൻ

Synopsis

യുക്രെയ്ൻ യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ചൈനീസ് പ്രസിഡന്‍റിന്‍റെ ആദ്യ റഷ്യൻ സന്ദർശനമാണിത്. സന്ദർശനം റഷ്യ - ചൈന ബന്ധത്തിന്‍റെ  ആക്കം കൂട്ടുമെന്ന്  ഷി ജിൻ പിങ് പറഞ്ഞു

മോസ്കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ചൈന മുന്നോട്ട് വെച്ച സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ. മൂന്ന് ദിവസത്തെ സന്ദർശനത്തിനായെത്തിയ ചൈനീസ് പ്രസിഡന്റ് മോസ്കോയിൽ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാഷ്ട്രത്തലവൻമാരും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ നാളെ ആരംഭിക്കും.

യുക്രെയ്ൻ യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ചൈനീസ് പ്രസിഡന്‍റിന്‍റെ ആദ്യ റഷ്യൻ സന്ദർശനമാണിത്. സന്ദർശനം റഷ്യ - ചൈന ബന്ധത്തിന്‍റെ  ആക്കം കൂട്ടുമെന്ന്  ഷി ജിൻ പിങ് പറഞ്ഞു. റഷ്യയും  ചൈനയും നല്ല അയൽക്കാരും വിശ്വസനീയ പങ്കാളികളുമാണെന്നും ഷീ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് മോസ്കോയിൽ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തി. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ചൈന മുന്നോട്ട് സമാധാന ചർച്ചയ്ക്ക് തയ്യാറെണെന്ന് പുടിൻ ഷി ജിൻ പിങ്ങിനെ അറിയിച്ചു. എന്നാൽ ഇന്ന് ഔദ്യോഗിക ചർച്ചകൾ ഉണ്ടായില്ല. നാളെയാണ് ഔദ്യോഗിക കൂടിക്കാഴ്ചകളും ചർച്ചകളും. 

ചില സുപ്രധാന കരാറുകളിലൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചേയ്ക്കുമെന്നാണ് സൂചന. ഷി ജിൻ പിങ്ങിന്‍റെ സൗഹ്യദം പ്രയോജനപ്പെടുത്തി യുദ്ധം അവസാനിപ്പക്കണമെന്ന് പുടിനോട് ആവശ്യപ്പെടണമെന്ന് യുക്രെയ്നും ബ്രിട്ടണും  ആവശ്യപ്പെട്ടു. ഷീയുടെ സന്ദർശനത്തിൽ ആയുധകരാറുകൾ ഒപ്പിടുന്നതിനെതിരെ അമേരിക്കയും നാറ്റോ രാജ്യങ്ങളും  നേരത്തേ മുന്നറിപ്പ് നൽകിയിരുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ടിൽ  പുട്ടിനെ പിന്തുണച്ച് ഇന്ന്  ചൈന പ്രസ്താവനയിറക്കിയിട്ടുണ്ട്. 
 

PREV
Read more Articles on
click me!

Recommended Stories

തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്