
കൊളംബോ: ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 ഉടൻ ശ്രീലങ്കൻ തുറമുഖത്ത് എത്തില്ല.ഹംമ്പൻതോട്ട തുറമുഖത്തിൻ്റെ അധികൃതർ കപ്പലിന് പ്രവേശനാനുമതി നിഷേധിച്ചെന്നാണ് റിപ്പോർട്ട്. കപ്പൽ ഇന്നലെ ആണ് തുറമുഖത്ത് എത്തേണ്ടിയിരുന്നത്. എന്നാൽ പ്രവേശനം നിഷേധിച്ചത് സംബന്ധിച്ച് പോർട്ട് അധികൃതരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഇന്ത്യയുടെ എതിർപ്പ് മറികടന്നാണ് ചാരകപ്പൽ ശ്രീലങ്കൻ തുറമുഖത്തേക്ക് അടുത്തത്. ഇന്ത്യയുടെ തന്ത്രപ്രധാനമായ മിസൈൽ, ബഹിരാകാശ, ആണവനിലയ കേന്ദ്രങ്ങളിലെ സിഗ്നലുകൾ കപ്പലിന് ചോർത്താനാകുമെന്നതാണ് ഇന്ത്യയുടെ ആശങ്കയ്ക്ക് കാരണം. കപ്പൽ ശ്രീലങ്കൻ തീരത്തേക്ക് എത്തുന്നതിനെതിരായ ഇന്ത്യയുടെ എതിർപ്പിനെ "ബുദ്ധിശൂന്യത എന്നാണ് ചൈന വിശേഷിപ്പിച്ചത്. ഇന്ത്യയുടെ എതിർപ്പിൻ്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയും കപ്പലിൻ്റെ വരവ് വൈകിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തെ 92 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യും. ഉപ്പും ഉണങ്ങലരിയും അടക്കമുള്ള സാധനങ്ങൾ കൃത്യ സമയത്ത് ലഭിക്കാത്തതിനാൽ പായ്ക്കിങ് നടത്താൻ സപ്ലൈക്കോയ്ക്ക് സാധിച്ചില്ല. ഇതാണ് കിറ്റ് ഒരാഴ്ച വൈകാൻ കരണമാക്കിയത്. കിറ്റിലേക്ക് വേണ്ടതായ ഉപ്പ് ഗുജറാത്തിൽ നിന്നാണ് എത്തുക. മഴ കനത്തതോടെ ഉപ്പ് അയക്കാൻ വൈകി. ഏഴാം തീയതിയാണ് കേരളത്തിലേക്ക് ഉപ്പ് കയറ്റി അയച്ചത്. ഇത് 12 ന് കൊച്ചിയിലെത്തും. തുടർന്ന് വിവിധ സപ്ലൈക്കോ സ്റ്റോറുകളിലേക്ക് എത്തിക്കണം.
ഉണങ്ങലരിക്ക് കരാർ നൽകിയെങ്കിലും ഓണത്തിന് മാത്രം വിതരണം ചെയ്യുന്ന ഉണങ്ങലരി വലിയ അളവിൽ ലഭിക്കേണ്ടതിനാൽ അതും വൈകുന്നുണ്ട്. മാത്രമല്ല, കിറ്റ് നൽകാനുള്ള സഞ്ചിയും എത്തിയിട്ടില്ല. കഴിഞ്ഞ വര്ഷം കുടുംബശ്രീ ആയിരുന്നു കിറ്റ് തയ്യാറാക്കിയത്. എന്നാൽ ഇത്തവണ ബംഗളുരുവിലുള്ള ഒരു കമ്പനിയും കോഴിക്കോട് നിന്നുള്ള ഒരു വനിതാ സൊസൈറ്റിയുമാണ് കിറ്റ് തയ്യാറാക്കുന്നത്. കിറ്റ് പ്രിന്റ് ചെയ്ത ഓരോ സപ്ലൈക്കോ സ്റ്റോറുകളിലേക്കും എത്തിയാൽ മാത്രമേ കിറ്റ് പൂർണമായി തയ്യാറാക്കാൻ സപ്ലൈക്കോയ്ക്ക് സാധിക്കുകയുള്ളു.
സപ്ലൈക്കോയുടെ പായ്‌ക്കിങ് ജോലികൾ വിവിധ കേന്ദ്രങ്ങളിലായി പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റിലെ 14 ഇനങ്ങൾ ഇവയാണ്.
സർക്കാർ ഇതിനകം 13 തവണ കിറ്റ് നൽകിയെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. 5500 കോടി രൂപ ഇതിനായി ചെലവായി. കൊവിഡ് പിടിമുറുക്കിയ ഘട്ടത്തിലാണ് സർക്കാർ ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്നെങ്കിലും ഓണക്കിറ്റ് മുടക്കില്ല എന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഓണക്കിറ്റ് കൂടാതെ വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് കിലോയ്‌ക്ക് 10.90 രൂപ നിരക്കിൽ പത്ത് കിലോ അരിയും വിതരണം ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam