നിയമത്തിലെ പഴുത് മുതലെടുത്ത് യുവതി; നാല് വർഷത്തിനിടെ ഗർഭം ധരിച്ചത് മൂന്ന് തവണ; സംഭവം ചൈനയിൽ

Published : Aug 20, 2025, 03:31 AM IST
Liver pregnancy rare case 2025

Synopsis

ചൈനയിലെ ഷാൻസി പ്രവിശ്യയിൽ ചെൻ ഹോങ് എന്ന സ്ത്രീ മൂന്ന് കുട്ടികളെ നാല് വർഷത്തിനിടെ പ്രസവിച്ചg

ബീജിങ്: വഞ്ചനാ കേസിൽ ശിക്ഷിക്കപ്പെട്ട സ്ത്രീ തടവുശിക്ഷ ജയിലിന് പുറത്തനുഭവിക്കാൻ വേണ്ടി നാല് വർഷത്തിനിടെ പ്രസവിച്ചത് മൂന്ന് തവണ. ചൈനയിലെ ഷാൻസി പ്രവിശ്യയിൽ ചെൻ ഹോങ് എന്ന സ്ത്രീയാണ് മൂന്ന് കുട്ടികളെ നാല് വർഷത്തിനിടെ പ്രസവിച്ചത്. ചൈനയിലെ നിയമമനുസരിച്ച്, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും തടവുശിക്ഷ ജയിലിൽ അനുഭവിക്കേണ്ട. ജയിലിന് പുറത്ത് പ്രാദേശിക അധികാരികളുടെ മേൽനോട്ടത്തിൽ ഇവർ ശിക്ഷ അനുഭവിച്ചാൽ മതി. ഈ വ്യവസ്ഥ മുതലെടുത്ത് ജയിലിൽ കഴിയാതിരിക്കാനാണ് ഒരേ പുരുഷനിൽ നിന്ന് മൂന്ന് തവണ ഇവർ ഗർഭം ധരിച്ചതും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതും.

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഇവർ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. ആദ്യത്തെ രണ്ട് കുട്ടികൾ മുൻ ഭർത്താവിനൊപ്പമാണ് താമസിക്കുന്നത്. മൂന്നാമത്തെ കുട്ടിയെ മുൻ ഭർത്താവിന്റെ സഹോദരിക്ക് നൽകി. ജയിൽ ശിക്ഷ ഒഴിവാക്കാൻ ചെൻ ഗർഭധാരണത്തിനുള്ള നിയമത്തിലെ പഴുത് ഉപയോഗിക്കുന്നുവെന്ന് മനസിലാക്കിയ പ്രാദേശിക ഭരണാധികാരി ചെൻ ഹോങിനെ ജയിലിലടക്കാൻ ഉത്തരവിട്ടു. എന്നാൽ അഞ്ച് വർഷത്തേക്ക് ശിക്ഷിക്കപ്പെട്ട ഇവർക്ക് ഇനി ഒരു വർഷത്തെ ശിക്ഷ മാത്രമാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തിൽ ചെൻ ഹോങ്ങിനെ ജയിലിൽ അടയ്ക്കുന്നതിനുപകരം തടങ്കൽ കേന്ദ്രത്തിലേക്ക് അയക്കാനാണ് തീരുമാനം. നിയമം മനസ്സിലാക്കാനും അത് പാലിക്കാൻ തയ്യാറാണ് ഇവരെന്ന് ഉറപ്പാക്കാനുമാണ് തീരുമാനം.

ചൈനയിൽ ഇത് ആദ്യത്തെ സംഭവമല്ല. 2005-ൽ അഴിമതിക്കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സെങ് എന്ന സ്ത്രീ, ജയിൽ ശിക്ഷ ഒഴിവാക്കാൻ 10 വർഷത്തിനിടെ 14 തവണ ഗർഭം ധരിച്ചതായി അവകാശപ്പെട്ടിരുന്നു. ഇതിൽ 13 എണ്ണവും സത്യമായിരുന്നു. പത്ത് വർഷം ജയിലിന് പുറത്ത് ശിക്ഷ അനുഭവിച്ച ശേഷമാണ് ഇവർ ജയിലിൽ പോയത്. ചൈനയിൽ പ്രത്യേക സാഹചര്യങ്ങളിൽ കുറ്റവാളികൾക്ക് ജയിലിന് പുറത്ത് ശിക്ഷ അനുഭവിക്കാൻ കഴിയും. ഗുരുതരമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന കുറ്റവാളികൾക്കും ഗർഭിണികൾക്കും നവജാതശിശുക്കളെ മുലയൂട്ടുന്നവർക്കും സാധാരണയായി വീട്ടിലോ ആശുപത്രിയിലോ ശിക്ഷ അനുഭവിക്കാം.ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്ന സ്വയം പരിപാലിക്കാൻ കഴിയാത്ത കുറ്റവാളികൾക്കും ഈ ഇളവിന് അർഹതയുണ്ട്. ജയിലിന് പുറത്ത് പ്രാദേശിക കമ്മ്യൂണിറ്റി കറക്ഷണൽ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണിത് നടക്കാരുള്ളത്. റിപ്പോർട്ടിംഗ്, പരിശോധനകൾ, കമ്മ്യൂണിറ്റി സേവനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കുറ്റവാളികൾ മൂന്ന് മാസത്തിലൊരിക്കൽ അസുഖമോ ഗർഭ പരിശോധനയോ സംബന്ധിച്ച റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടതുണ്ട്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം