നാല് വർഷത്തിനിടെ മൂന്ന് ​ഗർഭം, ജയിൽ ജീവിതം ഒഴിവാക്കാൻ യുവതിയുടെ അതിബുദ്ധി, ഒടുവിൽ തന്ത്രം പാളി

Published : Aug 21, 2025, 12:13 AM IST
pregnant woman

Synopsis

2005-ൽ അഴിമതിക്കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സെങ് എന്ന മറ്റൊരു സ്ത്രീ, ജയിൽ ശിക്ഷ ഒഴിവാക്കാൻ 10 വർഷത്തിനിടെ 14 ഗർഭധാരണങ്ങൾ നടത്തിയിരുന്നു.

ബീജിങ്: ചൈനയിലെ ഷാൻസി പ്രവിശ്യയിൽ ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ യുവതി നാല് വർഷത്തിനിടെ മൂന്ന് കുട്ടികൾക്ക് ജന്മം നൽകി. വഞ്ചനക്കേസിൽ ശിക്ഷിക്കപ്പെട്ട ചെൻ ഹോങ് എന്ന യുവതിയാണ് നിയമത്തിലെ പഴുതുപയോഗിച്ച് അഞ്ച് വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്നതിൽ നിന്ന് രക്ഷപ്പെടാൻ നിരന്തരം ​ഗർഭിണിയായത്. ചൈനീസ് നിയമമനുസരിച്ച്, ഗർഭിണികളായ അല്ലെങ്കിൽ മുലയൂട്ടുന്ന സ്ത്രീകൾക്ക് പ്രാദേശിക അധികാരികളുടെ മേൽനോട്ടത്തിൽ ജയിലിന് പുറത്ത് ശിക്ഷ അനുഭവിക്കാം. ചെൻ ഹോങ് ഈ വ്യവസ്ഥ മുതലെടുത്ത് നാല് വർഷത്തിനിടെ ഒരേ പുരുഷനിൽ നിന്ന് മൂന്ന് കുട്ടികൾക്ക് ജന്മം നൽകി. ഇത് അവരുടെ തടവ് ശിക്ഷ ഫലപ്രദമായി വൈകിപ്പിച്ചുവെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

മെയ് മാസത്തിൽ നടത്തിയ പരിശോധനയിൽ, അവൾ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയതായി അധികൃതർ കണ്ടെത്തി. ഹോങ് വിവാഹമോചിതയാണെന്ന് സമ്മതിച്ചു. അവളുടെ ആദ്യത്തെ രണ്ട് കുട്ടികൾ മുൻ ഭർത്താവിനൊപ്പമാണ് താമസിച്ചിരുന്നത്. അതേസമയം മൂന്നാമത്തെ കുട്ടിയെ മുൻ ഭർത്താവിന്റെ സഹോദരിക്ക് നൽകി. ജയിൽ ശിക്ഷ ഒഴിവാക്കാൻ ചെൻ ഗർഭം ഉപയോഗിക്കുന്നുണ്ടെന്ന് പ്രാദേശിക പ്രൊക്യുറേറ്ററേറ്റ് സംശയിക്കുകയും അവളെ ജയിലിലടയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

ഒരു വർഷത്തിൽ താഴെ മാത്രം ശിക്ഷാ കാലാവധി ബാക്കിയുള്ളതിനാൽ, ചെൻ ഹോങ്ങിനെ ജയിലിൽ അടയ്ക്കുന്നതിനുപകരം തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ചു. നിയമം മനസ്സിലാക്കാനും അത് പാലിക്കാൻ തയ്യാറാണെന്നും ഉറപ്പാക്കാൻ അധികാരികൾ നടപടികൾ സ്വീകരിച്ചു. 

2005-ൽ അഴിമതിക്കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സെങ് എന്ന മറ്റൊരു സ്ത്രീ, ജയിൽ ശിക്ഷ ഒഴിവാക്കാൻ 10 വർഷത്തിനിടെ 14 ഗർഭധാരണങ്ങൾ നടത്തിയിരുന്നു. അതിൽ 13 എണ്ണം സത്യമായിരുന്നു. ഒരു ദശാബ്ദത്തിനുശേഷം അവർക്ക് ശിക്ഷ ലഭിച്ചു. ചൈനയിൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ ചില കുറ്റവാളികൾക്ക് ജയിലിന് പുറത്ത് ശിക്ഷ അനുഭവിക്കാൻ കഴിയും. ഗുരുതരമായ രോഗം, ഗർഭധാരണവും മുലയൂട്ടലും, പരാശ്രയമില്ലാതെ ജീവിക്കാനുള്ള കഴിവില്ലായ്മ എന്നിവർക്കാണ് ജയിലിനു പുറത്ത് ശിക്ഷ അനുഭവിക്കാൻ അനുവദിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം