അതിതീവ്ര മഴയില്‍ 111 മരണം; വടക്കന്‍ നൈജീരിയയിൽ പ്രളയം, ഗ്രാമങ്ങൾ വെള്ളത്തിനടിയില്‍

Published : May 31, 2025, 11:53 AM ISTUpdated : May 31, 2025, 12:02 PM IST
അതിതീവ്ര മഴയില്‍ 111 മരണം; വടക്കന്‍ നൈജീരിയയിൽ പ്രളയം, ഗ്രാമങ്ങൾ വെള്ളത്തിനടിയില്‍

Synopsis

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലുണ്ടായ അതിതീവ്രമഴയില്‍ വടക്കന്‍ നൈജീരിയയിലെ കര്‍ഷക ഗ്രാമങ്ങൾ ഒറ്റപ്പെട്ട് പോയി. 

ടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയുടെ വടക്കന്‍ പ്രദേശങ്ങളിലുണ്ടായ അതിശക്തമായ മഴയില്‍ 111 മരണം. തെക്കന്‍ നൈജീരയയിലെ വ്യാപാരികൾക്ക് കാര്‍ഷികോത്പന്നങ്ങൾ വില്ക്കുന്ന മാര്‍ക്കറ്റിലാണ് വലിയ നാശനഷ്ടം നേരിട്ടത്. അവരുടെ കാർഷികോത്പന്നങ്ങൾ കനത്ത മഴയില്‍ ഒഴുകിപ്പോയി. അതേസമയം മരണ സംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം അതിശക്തമായ മഴ പ്രവചിക്കാന്‍ നൈജീരിയൻ ഹൈഡ്രോളജി സേവന ഏജൻസിക്ക് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. തലസ്ഥാനമായ അബൂജയില്‍ നിന്നും 300 കിലോമീറ്റര് ദൂരത്തുള്ള നിഗർ സംസ്ഥാനത്തെ മോക്വാ നഗരത്തില്‍ വ്യാഴാഴ്ച രാത്രിയില്‍ അതിശക്തമായ മഴ പെയ്തെന്ന അറിയിപ്പ് നല്‍കാന്‍ ഏജന്‍സി തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാണിച്ചു. ഇത് മരണസംഖ്യയും നാശനഷ്ടവും ഉയരാന്‍ കാരണമായി. 

 

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലുണ്ടായ അതിതീവ്രമഴയില്‍ വടക്കന്‍ നൈജീരിയയിലെ കാര്‍ഷക ഗ്രാമങ്ങൾ പലതും ഒറ്റപ്പെട്ട് പോയി. രാത്രിയില്‍ കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നുമില്ലാതെ എത്തിയ മഴയില്‍ വില്പനയ്ക്കായി എത്തിച്ച കാർഷികോത്പനങ്ങള്‍ ഒഴുകിപ്പോയി. പ്രദേശത്തെ നൂറുകണക്കിന് വീടുകള്‍ വെള്ളത്തിനടിയിലാണ്. ആയിരക്കണക്കിന് ആളുകളെ രാത്രിയിലും രാവിലെയുമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. അതേസമയം മരണ സംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നത്. 
 

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി വടക്കന്‍ നൈജീരിയയില്‍ ദീ‌ർഘമായ വേനല്‍ക്കാലമാണ് അടുത്തകാലത്തായി അനുഭവപ്പെടാറ്. കഠിനമായ വേനലിനിടെ പെയ്ത് തീവ്ര മഴ ആഘാതം വര്‍ദ്ധിപ്പിച്ചു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തില്‍ മുങ്ങിയ വീടുകളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. വെള്ളത്തിന് മുകളില്‍ ചില വീടുകളുടെ മുകൾ ഭാഗം മാത്രം കാണാനൊള്ളൂ. തങ്ങളുടെ കൃഷിയിടങ്ങളും കാര്‍ഷികതോത്പന്നങ്ങളും വീടും വെള്ളത്തില്‍ മുങ്ങി നശിച്ചതായി മോക്ക സ്വദേശിയായ കരീം മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. ഇതുവരെ 111 മരണ സ്ഥിരീകരിച്ചെന്നും അതേസമയം കൂടുതല്‍ മൃതദേഹങ്ങൾ ലഭിക്കുന്നതിനാല്‍ മരണ സംഖ്യ ഇനിയും കൂടുമെന്നും അടിയന്തര രക്ഷ ഏജന്‍സിയുടെ വക്താവ് ഇബ്രാഹിം ഔദു ഹുസൈനി അസോസിയേറ്റ് പ്രസിനോട് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്
ഒക്ടോബർ ഏഴിലെ ആക്രമണം; ഇസ്രയേല്‍ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണം വിവാദത്തില്‍, ഭരണ-പ്രതിപക്ഷ തർക്കം