സിറിയയിലെ രാസായുധ പ്രയോഗം അന്വേഷിക്കണം; അടിയന്തര യോഗം വിളിച്ച് രാസായുധ നിരോധന നിരീക്ഷണ ഏജൻസി

Published : Dec 13, 2024, 02:12 PM IST
സിറിയയിലെ രാസായുധ പ്രയോഗം അന്വേഷിക്കണം; അടിയന്തര യോഗം വിളിച്ച് രാസായുധ നിരോധന നിരീക്ഷണ ഏജൻസി

Synopsis

രാസായുധ പ്രയോഗം അന്വേഷിക്കാൻ സിറിയയുടെ പുതിയ ഭരണാധികാരികളോട് അനുവാദം തേടുമെന്ന് ഏജൻസി

ഡമാസ്കസ്: സിറിയയിലെ രാസായുധ പ്രയോഗം അന്വേഷിക്കണമെന്ന് രാസായുധ നിരോധന നിരീക്ഷണ ഏജൻസി. ആഭ്യന്തര യുദ്ധകാലത്ത് രാസായുധ പ്രയോഗം ഉണ്ടായിട്ടുണ്ട്. അന്വേഷിക്കാൻ സിറിയയുടെ പുതിയ ഭരണാധികാരികളോട് അനുവാദം തേടുമെന്നും ഏജൻസി വ്യക്തമാക്കി.

ആഗോള രാസായുധ നിരീക്ഷണ വിഭാഗം അടിയന്തര യോഗം വിളിച്ച് സിറയയിലെ സാഹചര്യം ചർച്ച ചെയ്തു. അപകടകരമായ വാതകങ്ങളും വസ്തുക്കളും നശിപ്പിക്കാൻ സിറിയയ്ക്ക് ബാധ്യതയുണ്ടെന്ന് യോഗം വിലയിരുത്തി. സിറിയയിൽ ഒന്നിലധികം തവണ രാസായുധങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഇരകൾക്ക് നീതി ഉറപ്പാക്കാനും സിറിയയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും ഒപിസിഡബ്ല്യു സെക്രട്ടറി ജനറൽ ഫെർണാണ്ടോ ഏരിയാസ് ഗോൺസാലസ് വ്യക്തമാക്കി.  

എന്നാൽ രാസായുധ പ്രയോഗം നടത്തിയിട്ടില്ല എന്നാണ് അസദ് സർക്കാർ അവകാശപ്പെട്ടിരുന്നത്. പക്ഷേ ആഭ്യന്തര യുദ്ധത്തിൽ ആവർത്തിച്ചുള്ള രാസായുധ ഉപയോഗം വ്യക്തമാക്കുന്ന തെളിവുകൾ ഒപിസിഡബ്ല്യു കണ്ടെത്തി. ഈ വർഷം ആദ്യം മസ്റ്റാർഡ് ഗ്യാസ് ഉപയോഗിച്ചത് ഉൾപ്പെടെയുള്ള തെളിവുകളാണ് കണ്ടെത്തിയത്. 

അതിനിടെ സിറിയയിലെ കുപ്രസിദ്ധ ജയിലുകളിൽ വർഷങ്ങളോളം നടന്ന പീഡനങ്ങളിൽ ഉത്തരവാദികളായവരെ വിചാരണ നടത്തി ശിക്ഷിക്കുമെന്ന് വിമത നേതാവ് അബു മുഹമ്മദ് അൽ ജുലാനി വ്യക്തമാക്കി. കൊടും ക്രൂരത നടത്തിയവർക്ക് പൊതുമാപ്പ് നൽകില്ല. ഇതര രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടവരെ കൈമാറാൻ ആവശ്യപ്പെടും. ബഷാർ അൽ അസദിന്‍റെ കാലത്ത് ജയിലിൽ അടക്കപ്പെട്ട ആയിരങ്ങളെ കഴിഞ്ഞ ദിവസം വിമതർ മോചിപ്പിച്ചിരുന്നു.

'ഏജന്‍റിന്‍റെ ചതി, എങ്ങനെയെങ്കിലും തിരിച്ചെത്തിക്കണം'; യുദ്ധമുഖത്തേക്കുള്ള മനുഷ്യക്കടത്തിൽ കുടുങ്ങി മലയാളികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു