
ടെഹ്റാൻ: വിവാഹ അഭ്യർത്ഥന വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കാനാണ് എല്ലാ കാമുകി കാമുകൻമാരും ശ്രമിക്കാറുള്ളത്. പലപ്പോഴും സർപ്രൈസ് അയിട്ടാകും ഓരോ വിവാഹ അഭ്യർത്ഥനകളും നടക്കാറുള്ളത്. അത്തരം വീഡിയോകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കാറുമുണ്ട്. എന്നാൽ ഷോപ്പിംഗ് മാളില്‍ ആളുകള്‍ക്ക് മുന്നില്‍ വച്ച് വിവാഹ അഭ്യർത്ഥന നടത്തിയ കമിതാക്കൾക്ക് എട്ടിന്റെ പണി കിട്ടിരിക്കുകയാണ്.
ഇറാൻ സ്വദേശികളായ കമിതാക്കളാണ് പൊലീസ് പിടിയിലായത്. വിവാഹ അഭ്യർത്ഥന നടത്തുന്ന ഇരുവരുടെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് അറസ്റ്റ്. റോസാപ്പൂക്കളുടെ ഇതളുകള്‍ പോലെയുള്ള മോതിരമാണ് ഇരുവരും പരസ്പരം അണിഞ്ഞത്. വിവാഹ അഭ്യര്‍ഥന സ്വീകരിച്ച സ്ത്രീ ഉടന്‍ കാമുകനെ കെട്ടിപ്പിടിക്കുകയും ചെയ്‍തു. ഇതിന് പിന്നാലെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംസ്കാരത്തിനും മതത്തിനും നിഷിധമായി പൊരുമാറിയെന്നാരോപിച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam