ലോകത്ത് കൊവിഡ് രോഗബാധിതര്‍ 17 ലക്ഷം കടന്നു; അമേരിക്കയില്‍ സ്ഥിതി ഗുരുതരം, 24 മണിക്കൂറിനിടെ 1,808 മരണം

By Web TeamFirst Published Apr 12, 2020, 6:32 AM IST
Highlights

അഞ്ച് ലക്ഷത്തിലധികം കൊവിഡ് കേസുകളുള്ള അമേരിക്കയിൽ പ്രതിസന്ധി ഗുരുതരമായി തന്നെ തുടരുകയാണ്. 
 

വാഷിംഗ്‍ടണ്‍: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 17 ലക്ഷം പിന്നിട്ടു. മരണസംഖ്യ 1,08,770 ആയി ഉയര്‍ന്നു. അഞ്ച് ലക്ഷത്തിലധികം കൊവിഡ് കേസുകളുള്ള അമേരിക്കയിൽ പ്രതിസന്ധി 
ഗുരുതരമായി തന്നെ തുടരുകയാണ്. 

ലോകത്ത് കൂടുതൽ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നതും അമേരിക്കയിലാണ്. ഇരുപതിനായിരത്തിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. 24 മണിക്കൂറിനിടെ  1800 ല്‍ അധികം ആളുകളാണ് അമേരിക്കയിൽ മരിച്ചത്. 

ഇറ്റലിയിൽ ആകെ മരണം 19,468 ആയി. ഫ്രാൻസിലും ബ്രിട്ടനിലും ആയിരത്തോളം ആളുകൾ 24 മണിക്കൂറിനിടെ മരിച്ചു. ലോകത്ത് ആകെ മരണത്തിന്‍റെ പകുതിയിലധികവും അമേരിക്ക, ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ്. 

click me!