ഇതുവരെ 20000ഓളം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആമസോണ്‍

By Web TeamFirst Published Oct 2, 2020, 9:49 AM IST
Highlights

650 സൈറ്റുകളിലായി ദിവസം 50000 ആമസോണ്‍ ജീവനക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നു...

ന്യൂയോര്‍ക്ക്: മാര്‍ച്ച് മുതല്‍ തങ്ങളുടെ, ഏകദേശം 19800 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആമസോണ്‍. അമേരിക്കയില്‍ ഉള്‍പ്പെടെ 13 ലക്ഷത്തിലേറെ ജീവനക്കാരുള്ള സ്ഥാപനം പ്രതീക്ഷിച്ചതിലും കുറഞ്ഞ രോഗബാധമാത്രമാണ് ഉണ്ടായതെന്ന് ആമസോണ്‍ പറഞ്ഞു. 

650 സൈറ്റുകളിലായി ദിവസം 50000 ആമസോണ്‍ ജീവനക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നു. ''കൊവിഡ് വ്യാപനം ആരംഭിച്ചതുമുതല്‍ ഞങ്ങളുടെ ജീവനക്കാരെ ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ ഏറെ കഷ്ടപ്പെട്ടിരുന്നു. ''  ആമസോണ്‍ വ്യക്തമാക്കി. 

ഒക്ടോബര്‍ ഒന്നുവരെയുള്ള കണക്കുകള്‍ പ്രകാരം ലോകത്ത് ഇതുവരെ 33,842,281 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 10 ലക്ഷത്തിലേറെ പേര്‍(1010,634) കൊവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 16,624745 ആയി. ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് 63 ലക്ഷത്തിലേറെ പേര്‍ക്കാണ്.
 

click me!