കൊവിഡ് രോഗികള്‍ 75 ലക്ഷത്തിനടുത്ത്; ബ്രസീലില്‍ ഞെട്ടിക്കുന്ന കണക്കുകള്‍

By Web TeamFirst Published Jun 11, 2020, 6:28 AM IST
Highlights

അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. അമേരിക്കയില്‍ 24 ണിക്കൂറിനിടെ 20,852 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

വാഷിംഗ്‌ടണ്‍: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 75 ലക്ഷത്തോടടുക്കുന്നു. 7,446,229 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 418,123 പേരാണ് ലോകത്തിതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 37,21,870 പേര്‍ രോഗമുക്തി നേടി.

അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 20,852 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തപ്പോള്‍ 982 മരണങ്ങളുണ്ടായി. 2,066,401 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. ബ്രസീലിൽ കഴിഞ്ഞ ദിവസം മാത്രം 30,332 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സ തേടി. 1300 പേരാണ് 24 മണിക്കൂറിനുള്ളില്‍ ബ്രസീലിൽ മരിച്ചത്. മെക്‌സിക്കോയില്‍ 596 പേരും മരിച്ചു. 

Read more: വന്ദേഭാരത് ദൗത്യം: മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം; കേരളത്തിലേക്ക് 76 സർവ്വീസുകൾ

യുകെയില്‍ 245 പേരും റഷ്യയില്‍ 216 പേരും കഴിഞ്ഞ ദിവസം മരണമടഞ്ഞു. ഇറ്റലിയില്‍ 71 പേരും ഫ്രാന്‍സില്‍ 23 പേരും മരിച്ചു. അതേസമയം, 24 മണിക്കൂറിനിടെ ഇന്ത്യയിൽ 12,375 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത് എന്നാണ് വേള്‍ഡോ മീറ്ററിന്‍റെ കണക്ക്. 388 പേര്‍ മരണത്തിന് കീഴടങ്ങിയെന്നും കണക്കുകള്‍ പറയുന്നു. എന്നാല്‍, ഔദ്യോഗിക കണക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടില്ല. 

Read more: 'ചാർട്ടേഡ് വിമാനമുണ്ടോ ഇനി?', പ്രവാസിയോട് അങ്ങോട്ട് വിവരം തിരക്കി മന്ത്രി ജലീൽ

click me!