കൊവിഡ് 19: മരണസംഖ്യ 13,000ത്തിലേക്ക്, ഇറ്റലിയില്‍ കഴിഞ്ഞ ദിവസം മരിച്ചത് 793 രോഗികള്‍; പ്രതിസന്ധി തുടരുന്നു

By Web TeamFirst Published Mar 21, 2020, 11:43 PM IST
Highlights

കൊവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച ഇറ്റലിയില്‍ പ്രതിസന്ധി തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 793 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇതോടെ ഇറ്റലിയിലെ മരണസംഖ്യ 4,825 ആയി ഉയര്‍ന്നു.
 

റോം: കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ആഗോളതലത്തില്‍ 13,000ത്തിലേക്ക്. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം മൊത്തം 12,777 കൊവിഡ് 19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം മാത്കം 1397 പേര്‍ മരിച്ചു.  കൊവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച ഇറ്റലിയില്‍ പ്രതിസന്ധി തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 793 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇതോടെ ഇറ്റലിയിലെ മരണസംഖ്യ 4,825 ആയി ഉയര്‍ന്നു. മൊത്തം 53,578 പേര്‍ക്ക് ഇറ്റലിയില്‍ രോഗം ബാധിച്ചു. ചൈനയില്‍ പുതിയതായി ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്പില്‍ മാത്രം മരണ സംഖ്യ 5000 കടന്നു. ഇതുവരെ 297,554 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 9141 പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. 

സ്‌പെയിനിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം 285 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊത്തം മരണം 1,378 ആയി ഉയര്‍ന്നു. അമേരിക്കയില്‍ കഴിഞ്ഞ ദിവസം 26 പേര്‍ മരിച്ചു. മൊത്തം മരണം 282. ഇതുവരെ 22,132 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജര്‍മ്മനിയില്‍ മൊത്തം 77 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസമായി. ഫ്രാന്‍സില്‍ ഇതുവരെ 450 പേര്‍ മരിച്ചു.

ഏഷ്യന്‍ രാജ്യമായ ഇറാനിലും മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ ദിവസം 123 പേര്‍ മരിച്ചു. മൊത്തം മരണസംഖ്യ 1,556 ആയി ഉയര്‍ന്നു. ബെല്‍ജിയം, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസം 30 പേര്‍ മരിച്ചു. ഇന്ത്യയില്‍ ഇതുവരെ 380 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് മരണമാണ് റിപ്പോര്‍ട്ട് ചെയതത്. ദക്ഷിണകൊറിയയില്‍ മരണം 102 ആയി ഉയര്‍ന്നു. ബ്രിട്ടനില്‍ പുതിയതായി മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊത്തം മരണസംഖ്യ 180 ആയി.
 

click me!