ലോകത്ത് കൊവിഡ് മരണം 11000 കടന്നു; ബ്രിട്ടൻ നിശ്ചലം, സമ്പൂർണ്ണ വിലക്കുമായി യുകെ

Web Desk   | Asianet News
Published : Mar 20, 2020, 11:53 PM ISTUpdated : Mar 20, 2020, 11:55 PM IST
ലോകത്ത് കൊവിഡ് മരണം 11000 കടന്നു; ബ്രിട്ടൻ നിശ്ചലം, സമ്പൂർണ്ണ വിലക്കുമായി യുകെ

Synopsis

ഇതോടെ ബ്രിട്ടൻ നിശ്ചലമായേക്കും. എല്ലാ സ്ഥാപനങ്ങളും എത്രയും വേഗം അടയ്ക്കണം. ജോലി ഇല്ലാതാകുന്നവർക്ക് സർക്കാർ വേതനം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്

ലണ്ടൻ: കൊവിഡ് 19 വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ ബ്രിട്ടനിൽ സമ്പൂർണ്ണ വിലക്ക് പ്രഖ്യാപിച്ചു. ഇതോടെ ബ്രിട്ടൻ നിശ്ചലമായേക്കും. എല്ലാ സ്ഥാപനങ്ങളും എത്രയും വേഗം അടയ്ക്കണം. ജോലി ഇല്ലാതാകുന്നവർക്ക് സർക്കാർ വേതനം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ ക്ലബുകളും തിയേറ്ററുകളും എത്രയും വേഗം അടയ്ക്കാനും എല്ലാവരും വീടുകളിൽ തന്നെ കഴിയാനും നിർദ്ദേശം നൽകി.

അതിനിടെ കൊവിഡ് ബാധയെ തുടർന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 11000 കടന്നു. രോഗബാധ ഇറ്റലിയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ഇവിടെ ഇന്ന് മാത്രം ആറായിരം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ രാജ്യത്ത് രോഗം മൂലം മരിച്ചവരുടെ എണ്ണം നാലായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 627 പേരെയാണ് വൈറസ് മരണത്തിലേക്ക് കൊണ്ടുപോയത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

PREV
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം