
വാഷിംഗ്ടൺ: കോവിഡ് മഹാമാരി 60 മില്യൺ ജനങ്ങളെ കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോകബാങ്ക്. 60 ദശലക്ഷം ജനങ്ങൾ നിത്യദാരിദ്ര്യത്തിലേക്ക് വീണുപോകുമെന്നാണ് ലോകബാങ്കിന്റെ മുന്നറിയിപ്പ്. കൊവിഡിനെ നേരിടാൻ 100 വികസ്വര രാജ്യങ്ങൾക്ക് 160 ബില്യൺ ഡോളറിന്റെ അടിയന്തര സഹായവും ലോക് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷങ്ങളിലായി വിവിധ രാജ്യങ്ങൾ ദാരിദ്ര്യനിർമ്മാർജ്ജനത്തിനായി ഇന്നോളം ചെയ്തുവന്ന അനവധി പ്രവർത്തനങ്ങളെ അട്ടിമറിക്കുന്നതാണ് കൊവിഡ് മഹാമാരി എന്നും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പറഞ്ഞു.
ലോകജനസംഖ്യയുടെ 70 ശതമാനവും ഉൾക്കൊള്ളുന്ന നൂറ് രാജ്യങ്ങൾക്കാണ് ലോകബാങ്ക് സാമ്പത്തിക സഹായം നൽകിയിരിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങൾക്കും അഫ്ഗാനിസ്ഥാൻ, ഹൈതി പോലുള്ള യുദ്ധ സാഹചര്യമുള്ള രാജ്യങ്ങൾക്കുമാണ് സഹായം. ദരിദ്രരാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ, സാമൂഹ്യ സേവനം, സമ്പദ് വ്യവസ്ഥ എന്നിവയക്കായി ഇതുവരെ 5.5 ബില്യൺ ഡോളറാണ് ലോകബാങ്ക് ചെലവഴിച്ചത്. എന്നാൽ ലോകബാങ്കിന്റെ സഹായം കൊണ്ട് മാത്രം വികസ്വര രാജ്യങ്ങൾക്ക് നിലനിൽക്കാൻ സാധിക്കില്ലെന്നും മാൽപാസ് കൂട്ടിച്ചേർത്തു. ലോകത്താകെ ഏകദേശം അഞ്ച് മില്യൺ ജനങ്ങളാണ് കൊറോണ വൈറസ് ബാധിതരായിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം ജനങ്ങൾ വൈറസ് ബാധ മൂലം മരണപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam