കൊവിഡ്19: അമേരിക്കയിൽ ആറ് മരണം, 20 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

By Web TeamFirst Published Mar 3, 2020, 6:36 AM IST
Highlights

ഇന്ത്യയുൾപ്പെടെ അറുപത് രാജ്യങ്ങളിലായി 90294 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മരണം 3000 കവിഞ്ഞു.ഗുരുതര സാഹചര്യമാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി

വാഷിങ്ടൺ: അമേരിക്കയിൽ കൊവിഡ്19 ബാധിച്ചുള്ള മരണം ആറായി ഉയർന്നു.ആറ് മരണവും വാഷിങ്ടണിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാലിഫോർണിയയിൽ മാത്രം ഇരുപത് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ന്യൂ ഹാംപ്ഷെയറിൽ ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിൽ വൈറസ് ബാധിതരുടെ എണ്ണം 39 ആയി. ഇറ്റലിയിൽ 56 പേരാണ് മരിച്ചത്. വൈറസ് വേഗത്തിൽ പടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് തീവ്രമാക്കി. കൊവിഡ്19 ന്റെ പശ്ചാത്തലത്തിൽ സൂപ്പർമാൻ സിനിമയുടെ ന്യൂയോർക്കിലെ ആദ്യ പ്രദർശനം റദ്ദാക്കി. ഇന്ത്യയുൾപ്പെടെ അറുപത് രാജ്യങ്ങളിലായി 90294 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മരണം 3000 കവിഞ്ഞു.ഗുരുതര സാഹചര്യമാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.

click me!