ഒറ്റയടിക്ക് പെട്രോളിന് 500 ശതമാനം വില കൂട്ടി കമ്മ്യൂണിസ്റ്റ് രാജ്യം, നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി

Published : Jan 10, 2024, 10:03 AM IST
ഒറ്റയടിക്ക് പെട്രോളിന് 500 ശതമാനം വില കൂട്ടി കമ്മ്യൂണിസ്റ്റ് രാജ്യം, നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി

Synopsis

ലോകത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ ഇന്ധനം നൽകാനാകില്ലെന്ന് ധനമന്ത്രി അലജാൻഡ്രോ ഗിൽ പറഞ്ഞു. ​ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതിയുടെ വിലയിൽ 25 ശതമാനം വർധനവും പ്രകൃതി വാതകത്തിന്റെ വില വർധനയും വരുത്തി.

ഹവാന: സാമ്പത്തിക പ്രതിസന്ധി നേരിടാൻ ഇന്ധനത്തിന് 500 ശതമാനം വില വർധിപ്പിക്കാൻ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ. ബജറ്റ് കമ്മി കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഫെബ്രുവരി 1 മുതൽ വില വർധനവ് പ്രാബല്യത്തിൽ വരും. ഒരു ലിറ്റർ പെട്രോളിന് 25 പെസോസാണ് വില (20 യുഎസ് സെന്റ്സ്). ഫെബ്രുവരി ഒന്ന് മുതൽ അഞ്ചിരട്ടി വർധിച്ച് 132 പെസോ ആയി ഉയരും.  പ്രീമിയം പെട്രോൾ വില 30 ൽ നിന്ന് 156 പെസോ ആയി ഉയരും. കൊവിഡ് പ്രതിസന്ധി, യുഎസ് ഉപരോധം എന്നിവ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ക്യൂബ നേരിടുന്നത്.

1990 കളിലെ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ക്യൂബ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, ക്യൂബൻ സമ്പദ്‌വ്യവസ്ഥ 2023-ൽ രണ്ട് ശതമാനം ചുരുങ്ങകയും പണപ്പെരുപ്പം 2023-ൽ 30 ശതമാനത്തിലെത്തുകയും ചെയ്തു. മിക്കവാറും എല്ലാ അവശ്യ സാധനങ്ങൾളും സേവനങ്ങളും സബ്‌സിഡി നിരക്കിൽ നൽകുന്ന ക്യൂബൻ സർക്കാർ, ഇന്ധന വില വർധിപ്പിക്കേണ്ടിവരുമെന്ന് കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ ഇന്ധനം നൽകാനാകില്ലെന്ന് ധനമന്ത്രി അലജാൻഡ്രോ ഗിൽ പറഞ്ഞു. ​ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതിയുടെ വിലയിൽ 25 ശതമാനം വർധനവും പ്രകൃതി വാതകത്തിന്റെ വില വർധനയും വരുത്തി. ഇന്ധന ഇറക്കുമതിക്ക് കൂടുതൽ വിദേശനാണ്യം ചെലവാക്കേണ്ടി വരുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്
ഒക്ടോബർ ഏഴിലെ ആക്രമണം; ഇസ്രയേല്‍ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണം വിവാദത്തില്‍, ഭരണ-പ്രതിപക്ഷ തർക്കം