വിമാനമിറങ്ങി കൂളായി നടന്ന യാത്രക്കാരൻ, പരിശോധനക്കിടെ സംശയം; കുടലിനുള്ളിൽ നിന്ന് പുറത്തെടുത്തത് 100 കൊക്കെയ്ൻ കാപ്‌സ്യൂൾ

Published : May 15, 2026, 02:56 PM IST
man at airport

Synopsis

അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കൊക്കെയ്ൻ കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിലായി. യാത്രക്കാരന്റെ കുടലിൽ നിന്ന് 1,418 ഗ്രാം തൂക്കം വരുന്ന 100 കൊക്കെയ്ൻ കാപ്‌സ്യൂളുകളാണ് കസ്റ്റംസ് അധികൃതർ വിദഗ്ധ പരിശോധനയിലൂടെ കണ്ടെടുത്തത്.

അബുദാബി: ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കൊക്കെയ്ൻ കടത്താൻ ശ്രമിച്ച വിദേശി പിടിയിൽ. യുഎഇയിലാണ് സംഭവം. അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കൊക്കെയ്ൻ കടത്താൻ ശ്രമിച്ച ആഫ്രിക്കൻ സ്വദേശിയെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി പിടികൂടുകയായിരുന്നു. യാത്രക്കാരന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് നടത്തിയ വിദഗ്ധ പരിശോധനയിൽ കുടലിനുള്ളിൽ അസാധാരണമായ വസ്തു കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് 1,418 ഗ്രാം തൂക്കം വരുന്ന 100 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ പുറത്തെടുത്തത്. പതിവ് പരിശോധനയ്ക്കിടെ യാത്രക്കാരന്റെ പെരുമാറ്റത്തിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതാണ് വഴിത്തിരിവായത്. അത്യാധുനിക സ്കാനിംഗ് സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് വിധേയനാക്കിയതോടെ മയക്കുമരുന്ന് കണ്ടെടുത്തു.

പിടിച്ചെടുത്ത മയക്കുമരുന്ന് അധികൃതർ കണ്ടുകെട്ടി. യാത്രക്കാരനെതിരെ നിയമനടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ലഹരിക്കടത്ത് തടയുന്നതിനായി വിമാനത്താവളങ്ങളിൽ പരിശോധനയും സുരക്ഷയും ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഈ നടപടിയെന്ന് ഐസിപി അധികൃതർ വ്യക്തമാക്കി. ദേശീയ ലഹരിവിരുദ്ധ ഏജൻസിയുമായി സഹകരിച്ചാണ് ഈ ഓപ്പറേഷൻ പൂർത്തിയാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിയെ വരവേറ്റ് യുഎഇ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്‍റ്
ചൈനക്കാർക്ക് വേണ്ടി വരുന്നത് 16 ദിവസം, ഇന്ത്യക്കാർക്ക് കാത്തിരിക്കേണ്ടത് ഒരു മാസത്തോളം! ന്യൂസിലാന്‍ഡ് വിസക്ക് ബുദ്ധിമുട്ടി വിദ്യാര്‍ത്ഥികള്‍