
അഡിസ് അബാബ: മാരക വൈറസ് ഭീഷണിയിൽ എത്യോപ്യ. എത്യോപ്യയുടെ തെക്കൻ മേഖലയിലാണ് മാരകമായ മാർബർഗ് വൈറസ് ബാധ പൊട്ടിപ്പുറത്ത്. രോഗം മനുഷ്യരിൽ സ്ഥിരീകരിച്ചതായി ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ വിശദമാക്കുന്നത്. 88 ശതമാനം വരെ മരണ നിരക്കുള്ള രോഗത്തിന്റെ ഉറവിടം പഴംതീനി വവ്വാലുകളാണ്. അതീവ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. എബോളയ്ക്ക് സമാനമായ രീതിയിൽ മാരകമായ പാത്തോജനാണ് മാർബർഗ് വൈറസിനുള്ളത്. രക്തസ്രാവം, പനി, ഛർദ്ദി, വയറിളക്കം അടക്കം രൂക്ഷമായ ലക്ഷണങ്ങളാണ് വൈറസ് ബാധയ്ക്കുള്ളത്. 21 ദിവസമാണ് വൈറസിന്റെ ഇൻകുബേഷൻ സമയം. ശരീര സ്രവങ്ങളിലൂടെയാണ് വൈറസ് പകരുന്നത്.
25 ശതമാനം മുതൽ 80 ശതമാനം വരെയാണ് വൈറസ് ബാധ മൂലമുള്ള മരണനിരക്ക്. വെള്ളിയാഴ്ച ഒൻപത് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്റർ മുന്നറിയിപ്പ് നൽകി കഴിഞ്ഞതിന് തൊട്ട് പിന്നാലെയാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഏത് വകഭേദമാണ് കണ്ടെത്തിയതെന്ന് തിരിച്ചറിയാനുള്ള പരിശോധനകൾ ഊർജ്ജിതമാക്കിയതായാണ് നാഷണൽ റെഫറൻസ് ലാബോറട്ടറി വിശദമാക്കുന്നത്. നേരത്തെ കിഴക്കൻ ആഫ്രിക്കയിൽ സ്ഥിരീകരിച്ച വൈറസുമായി സമാനതയുള്ളതാണ് നിലവിൽ കണ്ടെത്തിയ മാർബർഗ് വൈറസിനുള്ളതെന്നാണ് ലഭ്യമാകുന്ന വിവരം.
ജിങ്ക മേഖലയിലാണ് നിലവിൽ വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്. മറ്റ് ഭാഗങ്ങളിലേക്ക് വൈറസ് പടരാതിരിക്കാനുള്ള ശ്രമങ്ങളും അധികൃതർ ഊർജ്ജിതമാക്കിയിട്ടുണ്ട്. ജനുവരിയിൽ ടാൻസാനിയയി? പൊട്ടിപ്പുറപ്പെട്ട മാർബർഗ് വൈറ്സ് മാർച്ച് മാസത്തോടെ നിയന്ത്രിക്കാൻ സാധിച്ചിരുന്നുവെങ്കിലും നിരവധിപ്പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു. 2024ൽ റുവാണ്ടയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത ഇതേ വൈറസ് പതിനഞ്ച് പേരുടെ മരണത്തിനാണ് കാരണമായത്. അംഗീകൃതമായ വാക്സിനുകളോ പ്രതിരോധ ചികിത്സാ രീതികളോ ഇല്ലെന്നതാണ് വൈറസിന് അതീവ മാരകമാക്കുന്നത്.