24 മണിക്കൂറില്‍ ഞെട്ടി അമേരിക്ക; 1350 ലേറെ മരണം, യുകെയില്‍ 900 കടന്നു, ലോകത്ത് മരണം 87000 കവിഞ്ഞു

Web Desk   | Asianet News
Published : Apr 08, 2020, 11:55 PM ISTUpdated : Apr 15, 2020, 12:05 AM IST
24 മണിക്കൂറില്‍ ഞെട്ടി അമേരിക്ക; 1350 ലേറെ മരണം, യുകെയില്‍ 900 കടന്നു, ലോകത്ത് മരണം 87000 കവിഞ്ഞു

Synopsis

ഇറ്റലിയില്‍ ഇന്ന് 542 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇവിടെ 17669 ജീവനുകളാണ് കൊവിഡ് അപഹരിച്ചത്  സ്പെയിനില്‍ 628 ലധികമാണ് ഇന്നത്തെ മരണസംഖ്യ

കൊവിഡ് രോഗബാധയില്‍ ആഗോളതലത്തില്‍ മരണം 87000 കടന്നു. ഇന്ത്യന്‍ സമയം രാത്രി 11 മണിവരെയുള്ള കണക്ക് പ്രകാരം ലോകത്ത് 5200 ലേറെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലോകത്താകമാനമായി 14 ലക്ഷത്തി എഴുപത്തയ്യായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മാത്രം 60000 ത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൂന്ന് ലക്ഷത്തി പതിനാറായിരത്തിലധികം പേര്‍ക്കാണ് രോഗം ഭേദമായത്. 

അക്ഷരാര്‍ത്ഥത്തില്‍ അമേരിക്ക കൊവിഡ് മരണത്തില്‍ ഇന്നും ഞെട്ടി. തുടര്‍ച്ചയായ രണ്ടാം ദിവസവും ആയിരത്തി മുന്നൂറിലധികം ജീവനുകളാണ് ഇവിടെ നഷ്ടമായത്. ഇന്ത്യന്‍ സമയം രാത്രി 11 മണിവരെയുള്ള കണക്കുകള്‍ പ്രകാരം 1373 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ പതിനാലായിരത്തി ഇരുന്നൂറ് പിന്നിട്ടിട്ടുണ്ട്. പതിനായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം നാല് ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്.

യുകെയിലാകട്ടെ ഇന്ന് ഇതുവരെ 938 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ ഏഴായിരം കടക്കുകയും ചെയ്തിട്ടുണ്ട്. അയ്യായിരത്തോളം പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരികരിച്ചിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണമാകട്ടെ അറുപതിനായിരം കടക്കുകയും ചെയ്തു.

ഫ്രാന്‍സിലാകട്ടെ ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് മരണ സംഖ്യ കുറവുണ്ട്. ഇന്ന് ഇതുവരെ 541 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്നലെ 1417 പേരാണ് മരിച്ചത്. രാജ്യത്തെ മൊത്തം മരണ സംഖ്യ പതിനൊന്നായിരത്തിനടുത്തെത്തിയിട്ടുണ്ട്. ഇന്ന് 4000 ത്തോളം പേര്‍ക്ക് ഇവിടെ രോഗബാധ സ്ഥിരീകരിച്ചു. മൊത്തം 1 ലക്ഷത്തിലധികം പേര്‍ക്കാണ് ഫ്രാന്‍സില്‍ രോഗബാധയേറ്റിട്ടുള്ളത്.

ഇറ്റലിയിലാകട്ടെ ഇന്ന് 542 മരണങ്ങളാണ് 11 മണിവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 17669 ജീവനുകളാണ് കൊവിഡ് അപഹരിച്ചത്. സ്പെയിനാണ് ഇന്ന് മരണങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ മറ്റൊന്ന്. ഇവിടെ 628 ലധികമാണ് ഇന്നത്തെ മരണസംഖ്യ. ഇവിടെ മൊത്തം മരണസംഖ്യ 14673 പിന്നിട്ടിട്ടുണ്ട്. ഇന്ന് 4800 ഓളം പേര്‍ക്ക് രോഗബാധയേറ്റെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ബെല്‍ജിയമാണ് കൊവിഡ് ഭീതിയില്‍ വലിയ കെടുതികള്‍ ഏറ്റുവാങ്ങുന്ന മറ്റൊരു രാജ്യം. ഇവിടെ ഇന്ന് മാത്രം 200 ലേറെപേര്‍ക്ക് ജീവന്‍ നഷ്ടമായി. മൊത്തം മരണസംഖ്യ 2200 കടക്കുകയും ചെയ്തു. 23000 ലധികം പേര്‍ക്ക് രാജ്യത്ത് രോഗബാധയേറ്റിട്ടുണ്ട്. നെതര്‍ലാന്‍ഡ്സിലാകട്ടെ ഇന്ന് 147  മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെയും മരണസംഖ്യ 2200 പിന്നിട്ടു. ഇറാനിലും നൂറിലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വീഡന്‍, ജര്‍മനി രാജ്യങ്ങളില്‍ നൂറിനടുത്താണ് ഇന്നത്തെ മരണസംഖ്യ.


കൊവിഡ്: ഇന്നത്തെ സമ്പൂര്‍ണ വിവരങ്ങളറിയാം

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം