'കഠിനമായ തീരുമാനങ്ങൾ' എടുക്കേണ്ടി വന്നു', വൻ പ്രതിസന്ധിക്ക് പിന്നാലെയുള്ള കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ രാജി പ്രഖ്യാപിച്ച് വാഷിങ്ടൺ പോസ്റ്റ് സിഇഒ

Published : Feb 08, 2026, 08:42 AM IST
Washington Post CEO

Synopsis

പ്രമുഖ മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റിന്റെ സിഇഒ വിൽ ലൂയിസ് രാജിവെച്ചു. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനും വിവാദ നിയമന നീക്കങ്ങൾക്കും പിന്നാലെയാണ് ഈ രാജി. നിലവിൽ ജെഫ് ഡി ഒനോഫ്രിയോയെ ആക്ടിങ് സിഇഒ ആയി നിയമിച്ചിട്ടുണ്ട്.

വാഷിംഗ്ടൺ: പ്രമുഖ ആഗോള മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റിന്റെ സിഇഒ സ്ഥാനത്തുനിന്ന് വിൽ ലൂയിസ് രാജിവെച്ചു. പത്രത്തിലെ മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ശനിയാഴ്ച അദ്ദേഹം രാജി പ്രഖ്യാപിച്ചത്. പത്രത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടി വന്നുവെന്ന് വിൽ ലൂയിസ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു.

വാഷിംഗ്ടൺ പോസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഇരുണ്ട ദിനങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെട്ട പിരിച്ചുവിടൽ നടപടിയാണ് കഴിഞ്ഞ ബുധനാഴ്ച നടന്നത്. എല്ലാ ഡിപ്പാർട്ട്‌മെന്റുകളെയും ബാധിച്ച ഈ നടപടിയിൽ പത്രത്തിലെ മൂന്നിലൊന്ന് ജീവനക്കാർക്കും ജോലി നഷ്ടമായി. യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥികളെ പരസ്യമായി പിന്തുണയ്ക്കുന്ന പതിവ് ശൈലി പത്രം മാറ്റിയതും ഒപ്പീനിയൻ പേജുകളിൽ ലിബർട്ടേറിയൻ നിലപാടുകൾക്ക് മുൻതൂക്കം നൽകിയതും ലക്ഷക്കണക്കിന് വായനക്കാരുടെ കൊഴിഞ്ഞുപോക്കിന് കാരണമായിരുന്നു.

മുൻ എക്സിക്യൂട്ടീവ് എഡിറ്റർ സാലി ബുസ്ബിയുമായുള്ള അഭിപ്രായവ്യത്യാസവും ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ റോബർട്ട് വിനെറ്റിനെ നിയമിക്കാനുള്ള വിവാദ നീക്കവും ലൂയിസിന്റെ പദവി നേരത്തെ തന്നെ പ്രതിസന്ധിയിലാക്കിയിരുന്നു. വാഷിംഗ്ടൺ പോസ്റ്റ് ഉടമ ജെഫ് ബെസോസ് പുതിയ മാറ്റങ്ങളെ അസാധാരണ അവസരം എന്നാണ് വിശേഷിപ്പിച്ചത്. നിലവിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജെഫ് ഡി ഒനോഫ്രിയോയെ ആക്ടിങ് സിഇഒ ആയി നിയമിച്ചു.

ഗൂഗിൾ, യാഹൂ തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ച പരിചയമുള്ള അദ്ദേഹം, വായനക്കാരുടെ താൽപ്പര്യങ്ങൾക്കും വിവരങ്ങൾക്കും മുൻഗണന നൽകിക്കൊണ്ടുള്ള തീരുമാനങ്ങളായിരിക്കും ഇനി ഉണ്ടാവുക എന്ന് വ്യക്തമാക്കി. ലൂയിസിന്റെ രാജി അനിവാര്യമായിരുന്നുവെന്ന് വാഷിംഗ്ടൺ പോസ്റ്റ് ഗിൽഡ് പ്രതികരിച്ചു. മഹത്തായ ഒരു മാധ്യമ സ്ഥാപനത്തെ തകർക്കാൻ ശ്രമിച്ച വ്യക്തിയാണ് ലൂയിസ് എന്നും, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുകയോ അല്ലെങ്കിൽ പത്രം വിൽക്കുകയോ ചെയ്യണമെന്ന് അവർ ജെഫ് ബെസോസിനോട് ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനിടെ സ്ഫോടനം; 36 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ്
നരേന്ദ്ര മോദി- മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കൂടിക്കാഴ്ച്ച ഇന്ന്; വ്യാപാര ബന്ധം ശക്തമാക്കുന്നതടക്കം ചർച്ച, കരാറുകളിൽ ഒപ്പുവക്കും