
തിരുവനന്തപുരം: ഇന്ത്യ - സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ ബജറ്റ് സ്ഥാപനമായ സ്‌കൂട്ട്, ഓസ്ട്രിയയിലെ വിയന്നയിലേക്കും ഫിലിപ്പൈന്‍സിലെ ഇലോയിലോ സിറ്റിയിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കും. രണ്ട് ക്യാബിന്‍ ക്ലാസുകളിലായി 329 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ബോയിംഗ് ഡ്രീംലൈനറില്‍ 2025 ജൂണ്‍ 3-ന് ആരംഭിക്കുന്ന വിയന്നയിലേക്കുള്ള വിമാനങ്ങള്‍ ആഴ്ചയില്‍ മൂന്ന് തവണ സര്‍വീസ് നടത്തും.
ഇലോയിലോ സിറ്റിയിലേക്കുള്ള വിമാനങ്ങള്‍ 112 സീറ്റുകളുള്ള എംബ്രയര്‍ ഇ190-ഇ2 വിമാനത്തില്‍ 2025 ഏപ്രില്‍ 14 മുതല്‍ ആഴ്ചയില്‍ രണ്ടുതവണയായി സര്‍വീസുകള്‍ ആരംഭിക്കുകയും ക്രമേണ 2025 ജൂണ്‍ മുതല്‍ ആഴ്ചയില്‍ നാല് തവണയാക്കുകയും ചെയ്യും.
വിയന്നയിലേക്കും ഇലോയിലോ സിറ്റിയിലേക്കും ഉള്ള വിമാനങ്ങള്‍ സ്‌കൂട്ടിന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് വഴിയും മറ്റ് മാര്‍ഗങ്ങളിലൂടെയും ബുക്ക് ചെയ്യാം. ചെന്നൈയില്‍ നിന്ന് ഇലോയിലോ സിറ്റിയിലേക്കുള്ള വണ്‍വേ ഇക്കോണമി ക്ലാസ് നിരക്കുകള്‍ 11,740 രൂപയിലും അമൃതസറില്‍ നിന്ന് ഇലോയിലോ സിറ്റിയിലേക്കുള്ള നിരക്കുകള്‍ 13,648 രൂപയിലും ആരംഭിക്കുന്നു.
വിയന്നയിലേക്കുള്ള യാത്രയ്ക്ക്, ഇക്കോണമി ക്ലാസില്‍ ചെന്നൈയില്‍ നിന്ന് 30,320.91 രൂപയും അമൃതസറില്‍ നിന്ന് 32,283.91 രൂപയിലും നിരക്കുകള്‍ ആരംഭിക്കുന്നു.വിയന്നയിലേക്കുള്ള സ്‌കൂട്ട്പ്ലസ് നിരക്കുകള്‍ ചെന്നൈയില്‍ നിന്ന് 70,482.07 രൂപയിലും അമൃതസറില്‍ നിന്ന് 72,410.07 രൂപയിലും ആരംഭിക്കുന്നു. എല്ലാ നിരക്കുകളും നികുതികള്‍ ഉള്‍പ്പെടെയുള്ളതാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam