ഓപ്പറേഷൻ സിന്ദൂറിൽ ലോക്സഭയിൽ ഇന്ന് ചർച്ചയ്ക്ക് തുടക്കം; ചർച്ച 16 മണിക്കൂർ

Published : Jul 28, 2025, 07:25 AM IST
parliament

Synopsis

ഓപ്പറേഷൻ സിന്ദൂറിൽ ലോക്സഭയിൽ ഇന്ന് ചർച്ചക്ക് തുടക്കമാകും. പതിനാറ് മണിക്കൂറാണ് ചർച്ച. പ്രതിരോധമന്ത്രി രാജ്നാഥ് ചർച്ചക്ക് തുടക്കമിടും.

ദില്ലി: ഓപ്പറേഷൻ സിന്ദൂറിൽ ലോക്സഭയിൽ ഇന്ന് ചർച്ചക്ക് തുടക്കമാകും. പതിനാറ് മണിക്കൂറാണ് ചർച്ച. പ്രതിരോധമന്ത്രി രാജ്നാഥ് ചർച്ചക്ക് തുടക്കമിടും. രാജ്നാഥ് സിംഗ് തന്നെ മറുപടി നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ തുടങ്ങിയവർ ചർച്ചയിൽ സംസാരിക്കും. സഖ്യകക്ഷികളായ ടിഡിപി, ജെഡിയു എംപിമാരും സംസാരിക്കും. പ്രതിപക്ഷത്ത് നിന്ന് രാഹുൽഗാന്ധി നാളെയാകും സംസാരിക്കുക.

പ്രിയങ്കഗാന്ധി, ഗൗരവ്ഗോഗോയ്, കെ.സിവേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചേക്കും. ഓപ്പറേഷൻ സിന്ധൂർ ദൗത്യ സംഘത്തിൻ്റെ ഭാഗമായിരുന്ന ശശി തരൂർ, മനീഷ് തിവാരി തുടങ്ങിയവരെ ഒഴിവാക്കിയേക്കും. സമാജ്‍വാദി പാർട്ടിയിൽ നിന്ന് അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസിൽ നിന്ന് അഭിഷേക് ബാനർജി തുടങ്ങിയവരും സംസാരിക്കും. ചർച്ചക്ക് മുൻപ് ഛത്തീസ്ഘട്ടിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് പ്രതിപക്ഷം ഉന്നയിക്കും. പ്രധാന കവാടത്തിൽ പ്രതിഷേധ ധർണ്ണയും നടത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്
സെലൻസ്‌കി അമേരിക്കയിൽ, ലോകം ഉറ്റുനോക്കുന്നു, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്‍റെ മധ്യസ്ഥതയിൽ നിർണ്ണായക ചർച്ച; സമാധാനം പുലരുമോ?