ബ്രിക്സ് ഉച്ചകോടിയിലെ മോദി- ഷി ജിൻ പിംഗ് ചർച്ചയെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മിൽ തർക്കം

Published : Aug 25, 2023, 11:21 AM IST
ബ്രിക്സ് ഉച്ചകോടിയിലെ മോദി- ഷി ജിൻ പിംഗ് ചർച്ചയെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മിൽ തർക്കം

Synopsis

ഇന്ത്യ അഭ്യർത്ഥിച്ചതുകൊണ്ടാണ് ചർച്ച നടത്തിയതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചപ്പോൾ ചൈന നേരത്തേ ചർച്ചക്ക് അഭ്യർത്ഥിച്ചിരുന്നെന്ന് ഇന്ത്യയും അറിയിച്ചു.

ദില്ലി: ബ്രിക്സ് ഉച്ചകോടിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗും തമ്മിൽ നടത്തിയ ചർച്ചയെ ചൊല്ലി ഇരു രാജ്യങ്ങൾക്കും ഇടയിൽ തർക്കം ഉടലെടുത്തു. ഇന്ത്യ അഭ്യർത്ഥിച്ചതുകൊണ്ടാണ് ചർച്ച നടത്തിയതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചപ്പോൾ ചൈന നേരത്തെ ചർച്ചക്ക് അഭ്യർത്ഥിച്ചിരുന്നെന്ന് ഇന്ത്യയും അറിയിച്ചു. ചർച്ചയിൽ അതിർത്തി വിഷയങ്ങളിൽ ഇന്ത്യക്കുള്ള അശങ്ക ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പരസ്പര ധാരണയോടുകൂടി അതിർത്തിയിൽനിന്നുള്ള പിൻമാറ്റശ്രമം ഇരുരാജ്യങ്ങളും തുടരും എന്ന് ഇരു നേതാക്കൻമാരും തമ്മിൽ ധാരണയായിരുന്നു. എന്നാൽ ഇന്ന് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ ചർച്ചയെചൊല്ലി പരസ്പരം പോരടിക്കുകയായിരുന്നു.

ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിം​ഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തിയിരുന്നെന്ന് ഇന്നലെയാണ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചത്. നേരത്തെ ബ്രിക്സ് ഉച്ചകോടിയുടെ ഗ്രൂപ്പ് ഫോട്ടോ സെഷനിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങും അകലം പാലിച്ചതോടെ ആശങ്ക സജീവമായിരുന്നു. ബ്രിക്സ് രാജ്യത്തലവൻമാരുടെ ഗ്രൂപ്പ് ഫോട്ടോ സെഷനിടെ ഇന്ത്യൻ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്‍റിനുമിടയിൽ 'അതിർത്തി'യായി ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഈ ചിത്രം  പുറത്തുവന്നതോടെ അതിർത്തി പ്രശ്നങ്ങളിൽ മഞ്ഞുരുകില്ലേ എന്ന ചോദ്യം ‌ഉയർന്നിരുന്നു.

Read More: പാകിസ്ഥാനെ ഉൾപ്പെടുത്താനുള്ള ചൈനയുടെ നീക്കം തള്ളി, ബ്രിക്സിൽ ഈ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്താൻ തീരുമാനം

എന്നാൽ ഇന്ത്യയിലെ പല പ്രതിപക്ഷ നേതാക്കളും ചൈനുയുമായുള്ള ചർച്ചയെ ചൊല്ലി പ്രധാനമന്ത്രിയെ വിമർശിച്ചിരുന്നു. എഐഎംഐഎം നേതാവ് അസദുദ്ദിൻ ഒവൈസി അടക്കമുള്ളവർ ഷി ജിൻ പിംഗിന്റെ പിന്നാലെ  നടന്ന് ഇത്തരത്തിലുള്ള ഒരു ചർച്ചക്ക് അവസരം ഒരുക്കി എന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രിയെ പരിഹസിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

37 വർഷത്തിനിടെ ആദ്യമായി പതിവ് തെറ്റിച്ച് ഖമനേയി, കൊവിഡ് കാലത്തു പോലും മുടക്കാത്ത ചടങ്ങിൽ ഇത്തവണ പങ്കെടുത്തില്ല
മോദി-ട്രംപ് കൂട്ടുകെട്ടിനോടുള്ള പുടിന്റെ വെല്ലുവിളിയോ? സുരക്ഷാ വിഷയങ്ങളിലടക്കം പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്ത് പുടിൻ