
ഹൂസ്റ്റൺ : കഴിഞ്ഞ ഡിസംബർ 29 -ന് ഹൂസ്റ്റൺ ടെക്‌സാസിലെ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് ഒമ്പത് ഡോസ് കൊവിഡ് വാക്സീൻ അടങ്ങിയ ഒരു പാക്കറ്റ് മോഷ്ടിച്ച് കടന്നുകളഞ്ഞതിന് ഒരു ഡോക്ടറെ അറസ്റ്റു ചെയ്ത് ലോക്കൽ പൊലീസ്. ഡോ. ഹസൻ ഗോകൽ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത് എന്ന് മിറർ പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഈ ഡോക്ടർ ജോലി ചെയ്തിരുന്ന ഹാരിസ് കൗണ്ടി പബ്ലിക് ഹെൽത് സിസ്റ്റത്തിന്റെ സ്റ്റോർ മുറിയിൽ നിന്നാണ് വാക്സീനും മോഷ്ടിച്ച് ഡോക്ടർ സ്ഥലം വിട്ടത്. സ്വന്തക്കാർക്ക് വേണ്ട വാക്സീൻ ആരുമറിയാതെ താൻ സ്റ്റോറിൽ നിന്ന് മോഷ്ടിച്ച് കടത്തി എന്ന് ഡോക്ടർ തന്നെ തന്റെ ഒരു സഹപ്രവർത്തകനോട് വീമ്പുപറയുകയാണ് ഉണ്ടായത്. ഇയാൾ തന്റെ മാനേജരോടും, മാനേജർ പൊലീസിലും വിവരമറിയിച്ചതോടെയാണ് ഡോക്ടർ അകത്തായത്.
തന്റെ വീട്ടുകാർക്കും അടുത്ത സ്നേഹിതരിൽ ചിലർക്കും കുത്തിവെക്കാൻ വേണ്ടിയാണ് ഈ ഡോക്ടർ ഇങ്ങനെ ഒരു മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. എന്നാൽ ഡോക്ടറുടെ ഈ പ്രവൃത്തി മുൻഗണനാ ലിസ്റ്റിൽ ഉള്ള പലർക്കും വാക്സീൻ നിഷേധിക്കും എന്നതുകൊണ്ട് അത് ഗുരുതരമായ ഒരു കുറ്റകൃത്യമാണ് എന്ന് പൊലീസ് പറയുന്നു. കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിൽ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam