യുഎസിൽ ഇതാദ്യം, മുൻ പ്രസിഡന്‍റിനെതിരെ ക്രിമിനൽ വിചാരണ; 'പോൺ നടിയുമായുള്ള ബന്ധം മറയ്ക്കാൻ പണം നൽകി ഗൂഢാലോചന'

By Web TeamFirst Published Apr 15, 2024, 8:27 PM IST
Highlights

എട്ടാഴ്ച്ച നീണ്ടു നിൽക്കുന്ന വിചാരണയിൽ ട്രംപ് മുഴുവൻ സമയവും കോടതിയിൽ ഹാജരാകണം

ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് എക്കാലത്തും വിവാദങ്ങൾക്കൊപ്പം സഞ്ചരിച്ചയാളാണ്. ഇപ്പോഴിതാ അമേരിക്കയിൽ നിന്നും പുറത്തുവരുന്ന വാർത്ത രാജ്യത്തിന്‍റെ ചരിത്രത്തിലാധ്യമായി ക്രിമിനൽ വിചാരണ നേരിടുന്ന മുൻ പ്രസിഡന്‍റായി ട്രംപ് മാറുകയാണ് എന്നതാണ്. ഡോണൾഡ് ട്രംപിനെതിരെയുള്ള ക്രിമിനൽ കേസിന്‍റെ വിചാരണ ഇന്ന് ന്യൂയോർക്കിലാണ് തുടങ്ങുക. പോൺ നടി സ്റ്റോർമി ഡാനിയേൽസുമായുള്ള ബന്ധം മറച്ചുവെക്കാൻ ട്രംപ് പണം നൽകി ക്രിമിനൽ ഗൂഢാലോചന നടത്തി എന്നതാണ് കേസ്.

'കള്ളം പറയുന്നു, മകളടക്കം അഴിമതിയിൽപ്പെട്ടു, മാസപ്പടി അട്ടിമറിക്കാൻ ശ്രമം'; മുഖ്യമന്ത്രിക്കെതിരെ പ്രധാനമന്ത്രി

വിചാരണ നടപടികൾ ഇന്ന് ആരംഭിക്കുന്നതെയാണ് ട്രംപ് ക്രിമിനൽ നടപടികൾ നേരിടുന്ന ആദ്യത്തെ മുൻ പ്രസിഡന്‍റ് ആകുന്നത്. എട്ടാഴ്ച്ച നീണ്ടു നിൽക്കുന്ന വിചാരണയിൽ ട്രംപ് മുഴുവൻ സമയവും കോടതിയിൽ ഹാജരാകണം. കേസിലെ ജൂറിയെയും ഇന്ന് തീരുമാനിക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!